നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • തൊഴില്‍ വിസ പുതുക്കാന്‍ ഇനി നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ടും; ഒമാനിൽ പുതിയ പരിഷ്കാരങ്ങൾ

  തൊഴില്‍ വിസ പുതുക്കാന്‍ ഇനി നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ടും; ഒമാനിൽ പുതിയ പരിഷ്കാരങ്ങൾ

  ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നത്

  oman

  oman

  • Share this:
   മസ്കത്ത്: തൊഴില്‍ വിസ പുതുക്കലിൽ പുതിയ മാറ്റങ്ങള്‍ വരുത്താൻ ഒരുങ്ങി ഒമാന്‍. ഇനി മുതൽ തൊഴില്‍ വിസ പുതുക്കുണമെങ്കിൽ നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നത്.

   വിദേശികളുടെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും പോകുമ്പോള്‍ എക്സ് റേ റിപ്പോര്‍ട്ട് കൂടി നല്‍കണം. മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ എക്സ്റേ എടുക്കണം. അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്സ്റേ എടുക്കേണ്ടത്.

   Also read: പെരുമാറ്റചട്ടലംഘനം: രാജ്മോഹന്‍ ഉണ്ണിത്താൻ ഇന്ന് വിശദീകരണം നല്‍കും

   വിസ മെഡിക്കല്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സെന്ററുകളില്‍ എക്സ്റേയും എടുക്കാം. എക്സ്റേ എടുക്കുന്നതിനൊപ്പം ഫോട്ടോയും വിരലടയാളവും കൂടി സെന്ററുകളില്‍ രേഖപ്പെടുത്തും. എക്സ്റേക്ക് അധികൃതര്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല.
   First published:
   )}