നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Gulf News | ഇസ്ലാമിക ശരീഅത്തിനും സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

  Gulf News | ഇസ്ലാമിക ശരീഅത്തിനും സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

  ക്രിസ്മസ് സീസണിനോടനുബന്ധിച്ചാണ് കുവൈത്തിലെ തന്നെ ഏറ്റവും വലിയ മാളായ അവന്യൂസില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചിരുന്നത്

  • Share this:
   കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് മാളായ അവന്യൂസ് (Avenues) മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു. കുവൈത്തിലെ ഇസ്ലാമിക സംസ്‌കാരത്തിനും ശരീഅത്തിനും (Islamic Sharia) യോജിച്ചതല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് മാളില്‍ നിന്ന്് ക്രിസ്മസ് ട്രീ നീക്കം ചെയ്തതെന്ന് കുവൈത്തി മാധ്യമമായ അല്‍ മജ്‌ലിസ് (Al Majlis) റിപ്പോര്‍ട്ട് ചെയ്തു.

   ക്രിസ്മസ് സീസണിനോടനുബന്ധിച്ചാണ് കുവൈത്തിലെ തന്നെ ഏറ്റവും വലിയ മാളായ അവന്യൂസില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇസ്ലാമിക നിയമങ്ങള്‍ക്കും കുവൈത്തിന്റെ സംസ്‌കാരങ്ങള്‍ക്കും ഇത് യോജിച്ചതല്ലെന്നായിരുന്നു ആരോപിച്ച് ഇതിനെതിരെ നിരവധി സ്വദേശികള്‍ പരാതിപ്പെട്ടതായി അല്‍ മജ്‌ലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

   അതേ സമയം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കുവൈത്തിലെ തന്നെ മറ്റൊരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരുന്ന ഗ്രീക്ക് ഐതിഹ്യ പ്രകാരമുള്ള സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിന്റെ പ്രതിമയ്‌ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം അധികൃതര്‍ പ്രതിമ നീക്കം ചെയ്യുകയായിരുന്നു.

   യുഎഇയിലെ പൊതു സ്വകാര്യ മേഖലകളിൽ അറിഞ്ഞിരിക്കേണ്ട ഏഴ് തൊഴിൽ നിയമങ്ങൾ

   യുഎഇയിൽ (UAE) പൊതു - സ്വകാര്യ മേഖലാ തൊഴിലുകൾക്ക് ഇനി ഒരേ നിയമങ്ങൾ. ഫെഡറൽ ഗവൺമെന്റിന്റെയും സ്വകാര്യ മേഖലയുടെയും പ്രവർത്തന സംവിധാനങ്ങളെ ഏകീകരിക്കുന്ന പൊതു നിയന്ത്രണങ്ങൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (Ministry of Human Resources and Emiratisation) തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 2 മുതൽ, ഫെഡറൽ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും ജീവനക്കാർക്ക് ഒരുപോലെ ലീവുകളും (Leave) വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ പാർട്ട് ടൈം (Part Time), താൽക്കാലിക വർക്ക് മോഡലുകൾ പോലുള്ള ജോലി സമയങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ടായിരിക്കും.

   Also Read - കളിപ്പാട്ടത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിരക്കാത്ത സന്ദേശങ്ങള്‍; പരിശോധന നടത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം

   2021ലെ നമ്പർ. 47 ഫെഡറൽ ഡിക്രി നിയമപ്രകാരം (Federal Decree Law no. 47 of 2021) വംശം, നിറം, ലിംഗഭേദം, മതം, ദേശീയത, അല്ലെങ്കിൽ വൈകല്യം പോലുള്ളവയെ അടിസ്ഥാനമാക്കി തൊഴിലുടമകളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന വകുപ്പുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ജീവനക്കാർക്ക് പരിരക്ഷ ലഭിക്കും.

   യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച പുതിയ തൊഴിൽ നിയമങ്ങൾ യുഎഇയുടെ ഏറ്റവും വലിയ നിയമനിർമ്മാണ പരിഷ്കാരങ്ങളുടെ ഭാഗമാണ്. അടുത്ത അഞ്ച് പതിറ്റാണ്ടിലേക്കുള്ള പുതിയ യാത്രയ്ക്ക് രാജ്യം തുടക്കമിടുമ്പോൾ 40 നിയമങ്ങളിൽ ഭേദഗതി വരുത്തി.

   രണ്ട് മേഖലകളിലെയും ജീവനക്കാർക്ക് ഒരേ അവകാശങ്ങൾ നൽകുന്നതു വഴി ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുകയും മത്സരാധിഷ്ഠിതമായ ഒരു തൊഴിൽ വിപണി കെട്ടിപ്പടുക്കുകയാണ് ഏകീകൃത നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള വിടവ് നികത്തുന്നതാണ് ഏകീകൃത പൊതുനിയമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Karthika M
   First published: