ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. തുഷാറില്‍ നിന്നും കിട്ടാനുള്ള പണം മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിവില്‍ കേസ്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.
ബിസിനസ് ഇടപാടില്‍ ഒന്‍പത് ദശലക്ഷം ദിര്‍ഹം കിട്ടാനുണ്ടെന്നു കാട്ടിയാണ് നാസില്‍ അബ്ദുള്ള അജമാന്‍ നുഐമി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ തുഷാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നതായി വാര്‍ത്ത വന്നിരുന്നു.
അതേസമയം തന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നത് ഒത്തുതീര്‍പ്പുശ്രമങ്ങളില്‍ തനിക്കെതിരെ ഉപയോഗിക്കാൻ തുഷാര്‍ ശ്രമിക്കുമെന്നും നാസില്‍ അബ്ദുല്ല പറയുന്നു.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ നാസില്‍ അബ്ദുല്ല ശ്രമം നടത്തിയതെന്നു സംശയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. 25,000 ദിര്‍ഹം നല്കിയാല് ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും തുടര്‍ന്ന് ഷാര്‍ജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നല്കി 'പൂട്ടുകയാണു' തന്റെ ലക്ഷ്യമെന്നും സന്ദേശങ്ങളില്‍ വിശദീകരിക്കുന്നു.
ചെക്ക് ലഭിക്കാനായി നാട്ടില്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും സുഹൃത്തിനോട് പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് തുഷാറിനെതിരെ നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Also Read മുഖ്യമന്ത്രിക്കും യൂസഫലിക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും നന്ദി പറഞ്ഞ് തുഷാർ വെള്ളാപ്പള്ളി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.