കാർ പാർക്കിങ്ങിൽനിന്നും പതിനാലു കോടിയോളം രൂപയുടെ സ്വർണം കിട്ടിയ ജോലിക്കാരൻ ചെയ്തത്

ദുബായിലെ അൽ സബ്ക പാർക്കിംഗ് ഏരിയയിൽ നിന്നാണ് താഹർ അലി മക്ബൂലിന് 15 കിലോഗ്രാം സ്വർണം അടങ്ങിയ ബാഗ് കണ്ടെത്തിയത്.

news18
Updated: June 28, 2019, 10:19 PM IST
കാർ പാർക്കിങ്ങിൽനിന്നും  പതിനാലു കോടിയോളം രൂപയുടെ സ്വർണം കിട്ടിയ ജോലിക്കാരൻ ചെയ്തത്
ബോർഡ് ഓഫ് എക്സിക്യുട്ടിവ് ഡയറക്ടേഴ്സ് ഡയറക്ടർ ജനറലും ചെയർമാനുമായ മറ്റർ അൽ ടയർ മക്ബൂലിനെ ആദരിച്ചു
  • News18
  • Last Updated: June 28, 2019, 10:19 PM IST
  • Share this:
ദുബായ്: പതിനാലു കോടിയോളം രൂപ മൂല്യം വരുന്ന സ്വർണം കളഞ്ഞു കൈയിൽ കിട്ടിയാൽ എന്തു ചെയ്യും. പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. എന്നാൽ, പാർക്കിങ് ഏരിയയിൽ നിന്ന് പതിനാലു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കളഞ്ഞു കിട്ടിയപ്പോൾ താഹർ അലി മക്ബൂലിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. ബന്ധപ്പെട്ട അധികൃതരെ അദ്ദേഹം കൃത്യമായി ഇക്കാര്യം അറിയിച്ചു.

ദുബായിലെ അൽ സബ്ക പാർക്കിംഗ് ഏരിയയിൽ നിന്നാണ് താഹർ അലി മക്ബൂലിന് 15 കിലോഗ്രാം സ്വർണം അടങ്ങിയ ബാഗ് കണ്ടെത്തിയത്. എന്നാൽ, കൺമുമ്പിൽ ഇത്രയും അധികം സ്വർണം കിട്ടിയപ്പോൾ അന്തം വിട്ടിരിക്കുകയോ വളഞ്ഞ വഴി ആലോചിക്കുകയോ അല്ല മക്ബൂൽ ചെയ്തത്. അദ്ദേഹം ഇക്കാര്യം റോഡ് ആൻഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരെ കാര്യം അറിയിക്കുകയും ചെയ്തു. മാത്രമല്ല 15 കിലോ സ്വർണം അടങ്ങിയ ബാഗ് അധികൃതർക്ക് മുമ്പിൽ സമർപ്പിക്കുകയും ചെയ്തു.

സൗദിയിൽ നിന്നൊരു സന്തോഷവാർത്ത: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു

ഏതായാലും തന്‍റെ സത്യസന്ധത തെളിയിച്ച താഹർ അലി മക്ബൂലിനെ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വെറുതെ വിട്ടില്ല. ബോർഡ് ഓഫ് എക്സിക്യുട്ടിവ് ഡയറക്ടേഴ്സ് ഡയറക്ടർ ജനറലും ചെയർമാനുമായ മറ്റർ അൽ ടയർ മക്ബൂലിനെ ആദരിച്ചു.

First published: June 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading