• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസ് സ്റ്റേഷനുള്ളില്‍ നിന്നും പൊലീസുകാരിയുടെ പഴ്സിലെ പണം അടിച്ചുമാറ്റി; ഇന്ത്യക്കാരനെതിരെ കേസ്

പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശുചീകരണ തൊഴിലാളായായ 26-കാരനാണ് മോഷണത്തിനു പിന്നിലെന്നു വ്യക്തമായത്.

news18
Updated: July 16, 2019, 6:52 PM IST
പൊലീസ് സ്റ്റേഷനുള്ളില്‍ നിന്നും പൊലീസുകാരിയുടെ പഴ്സിലെ പണം അടിച്ചുമാറ്റി; ഇന്ത്യക്കാരനെതിരെ കേസ്
പ്രതീകാത്മക ചിത്രം
news18
Updated: July 16, 2019, 6:52 PM IST
ദുബായ്: പൊലീസ് സ്റ്റേഷനില്‍ വച്ച് വനിതാ പൊലീസുകാരിയുടെ പഴ്‌സിലെ പണം മോഷ്ടിച്ചതിന് ഇന്ത്യക്കാരനെതിരെ കേസ്. എമറാത്തി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയാണ്  ശുചീകരണ ജോലിക്കാരനായ യുവാവിനെതിരെ പരാതി നല്‍കിയത്.

2019 മേയ് മാസത്തിലായിരുന്നു സംഭവം. സ്റ്റേഷനിലെ കസ്റ്റമര്‍കെയര്‍ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന 48 വയസുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്റെ പഴസ് മേശപ്പുറത്ത് വച്ച ശേഷം പുറത്തേക്കു പോയി. ഏതാനും സമയത്തിനു ശേഷം മടങ്ങിയെത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് 1900 ദിര്‍ഹം (35,533 ഇന്ത്യന്‍ രൂപ) നഷ്ടപ്പെട്ടെന്നു മനസിലായത്. ഇക്കാര്യത്തില്‍ മേലധികാരിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സി.സി ടി.വി പരിശോധിച്ചപ്പോള്‍ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളായായ 26-കാരനാണ് മോഷണം നടത്തിയതെന്നു വ്യക്തമായി. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍  യുവാവ് താമസിക്കുന്ന മുറിയില്‍ നിന്നും 1,870 ദിര്‍ഹം കണ്ടെത്തുകയും ചെയ്തു. താനാണ് പണം മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

ചൊവ്വാഴ്ച കേസ് വിചാരണയ്‌ക്കെടുത്തപ്പോള്‍ കോടതിമുറിയിലും ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കേസില്‍ ജൂലൈ 30 വധി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Also Read എട്ടു മലയാളികൾ അടക്കം 17 പേരുടെ ആശ്രിതർക്ക് 37 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

First published: July 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...