കേരളത്തിൽനിന്ന് യുഎഇയിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുമോ? വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

Do Send Medical Team to UAE | ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്

News18 Malayalam | news18-malayalam
Updated: April 12, 2020, 6:09 PM IST
കേരളത്തിൽനിന്ന് യുഎഇയിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുമോ? വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കേരളത്തിൽ നിന്ന് യു.എ യിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ അയക്കുന്നു എന്ന പ്രചാരണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. യുഎഇയിലേക്ക് ഡോക്ടർമാരെ അയയ്ക്കുന്നുവെന്ന കാര്യം സംസ്ഥാന സർക്കാരിന്റെ അറിവോടെ ഉള്ളതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി. ഹുസൈൻ അങ്ങിനെ വാഗ്ദാനം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ അറിയിച്ചത്.

യു.എ.ഇ യിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ലെന്നും അദ്ദേഹം അറിയിച്ചു.
You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
ലോകം കോവിഡ് - 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങൾ ഉണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യു. എ. ഇ യിലെ മലയാളി സാന്നിധ്യവും മുഖ്യമന്ത്രി ഹുമൈദ് അൽ ഖുദമിക്ക് അയച്ച കത്തിൽ എടുത്തുപറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ യു.എ.ഇ ഭരണാധികാരികൾ നടത്തുന്ന ഇടപെടൽ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തിൽ ബന്ധപ്പെടൽ വേണമെങ്കിൽ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. യുഎഇയുമായുള്ള സഹകരണം കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
First published: April 12, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading