ദുബായ്: മിഡിൽഈസ്റ്റിൽ കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 49 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനിൽ അസുഖം ബാധിച്ചവരുടെ എണ്ണം 6566 ആയി. കൊറോണ ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 194 ആണ്.
സൗദി അറേബ്യയിൽ നാലുപേർക്കുകൂടി കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് സ്ത്രീകളടക്കം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മുമ്പ് ഇറാനിൽനിന്ന് വന്ന മറ്റൊരാളുമായി സമ്പർക്കം പുലർത്തിയിരുന്നു.
കുവൈറ്റിൽ ഞായറാഴ്ച ഒരു പുതിയ കേസ് കൂടി കണ്ടെത്തി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 62 ആയി വർധിച്ചതായും കുവൈറ്റ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. കുവൈറ്റിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായി 10 ദശലക്ഷം ദിനാർ (32.79 ദശലക്ഷം ഡോളർ) ഫണ്ട് വകയിരുത്തിയതായി കുവൈറ്റ് സെൻട്രൽ ബാങ്ക് ഞായറാഴ്ച പ്രഖ്യാപിച്ചു.
TOP NEWSസാമൂഹികപ്രവർത്തക, സംരഭക, ജലസംരക്ഷണ പോരാളി; പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലെത്തിയ സ്ത്രീകളെ പരിചയപ്പെടാം [NEWS]ഒന്നു വിളിച്ചാൽ മതി, പരാതി സ്വീകരിക്കാൻ പൊലീസ് സ്റ്റേഷൻ ഇനി നിങ്ങളുടെ അടുത്തുവരും [NEWS]രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ [NEWS]ലെബനനിലെയും പലസ്തീനിലെയും കേസുകളുടെ എണ്ണം 22 വീതമാണ്. പലസ്തീനിൽ രോഗം പിടിപെട്ടവരിൽ ബെത്‌ലഹേമിലേക്ക് വന്ന 13 അമേരിക്കക്കാരുമുണ്ട്. ഇവരെ ബെത്‌ലഹേമിന് സമീപം ക്വാറന്‍റൈനിൽ ആക്കിയിട്ടുണ്ട്.
ഗൾഫിലെ മറ്റ് രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയും ഇറാനിലേക്കുള്ള യാത്ര നിരോധിച്ചു. സൗദി പൗരന്മാർ ഇറാനിലേക്ക് പോയാൽ നിയമനടപടികൾ നേരിടേണ്ടിവരും. ഫെബ്രുവരി ഒന്നിന് രാജ്യം സന്ദർശിച്ച സൗദി പൗരന്മാരെക്കുറിച്ച് വെളിപ്പെടുത്താനും ഇറാനോട് സൗദി ആവശ്യപ്പെട്ടു.
ഈ മാസം നടക്കേണ്ട ഫോർമുല വൺ റേസ് കാണികളില്ലാതെ നടത്തുമെന്ന് ബഹ്‌റൈൻ നാടകീയമായ പ്രഖ്യാപനം നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.