കോവിഡ് 19: പൗരൻമാരെ ഒഴിപ്പിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ ബന്ധം പുനപരിശോധിക്കുമെന്ന് UAE

മറ്റു രാജ്യങ്ങളുമായുള്ള നിലവിലെ തൊഴിൽ ബന്ധം പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചെന്ന് ഔദ്യോഗിക വാർത്താഏജൻസിയായ WAM റിപ്പോർട്ട് ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: April 12, 2020, 6:42 PM IST
കോവിഡ് 19: പൗരൻമാരെ ഒഴിപ്പിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ ബന്ധം പുനപരിശോധിക്കുമെന്ന് UAE
expat workers
  • Share this:
ദുബായ്: കോവിഡ് പശ്ചാത്തലത്തിൽ പൗരൻമാരെ ഒഴിപ്പിക്കണമെന്ന നിർദ്ദേശം പരിഗണിക്കാത്ത രജ്യങ്ങളുമായുള്ള തൊഴിൽ ബന്ധം പുനപരിശോധിക്കുമെന്നു വ്യക്തമാക്കി യു.എ.ഇ.
You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]

മറ്റു രാജ്യങ്ങളുമായുള്ള നിലവിലെ തൊഴിൽ ബന്ധം പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചെന്ന് ഔദ്യോഗിക വാർത്താഏജൻസിയായ WAM റിപ്പോർട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി യുഎഇ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കാൻ തയാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ ബന്ധം പരിഷ്ക്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഡ് ബാധയെ തുടർന്ന് തങ്ങളുടെ പൗരൻമാരെ മടക്കി വിളിക്കണമെന്ന ആവശ്യത്തോട് പല രാജ്യങ്ങളും പ്രതികരിക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം.

First published: April 12, 2020, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading