HOME » NEWS » Gulf »

ഭർത്താവിന്‍റെ ആഡംബര കാർ മോഷ്ടിച്ച സംഭവം; ഭാര്യയെ കുവൈത്ത് കോടതി വെറുതെ വിട്ടു

ദാമ്പത്യ ജീവിതത്തിൽ കുറച്ചുനാളായി പ്രശ്നങ്ങളുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ഭാര്യ കാർ വീട്ടിൽനിന്ന് കൊണ്ടുപോയതെന്നും ഭർത്താവ് പറയുന്നു

News18 Malayalam | news18-malayalam
Updated: January 17, 2021, 9:01 PM IST
ഭർത്താവിന്‍റെ ആഡംബര കാർ മോഷ്ടിച്ച സംഭവം; ഭാര്യയെ കുവൈത്ത് കോടതി വെറുതെ വിട്ടു
പ്രതീകാത്മക ചിത്രം
  • Share this:
കുവൈറ്റ് സിറ്റി: ഭര്‍ത്താവിന്റെ ആഡംബര കാര്‍ മോഷ്ടിച്ചെന്ന കേസിൽ വിചാരണ നേരിട്ട ഭാര്യയെ കോടതി വെറുതെവിട്ടു. കുവൈത്തിലാണ് ഭാര്യ കാര്‍ മോഷ്ടിച്ചുവെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ചു ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.

വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിക്കുകയും തുടര്‍ന്ന് ആവശ്യപ്പെട്ടിട്ടും അത് തിരികെ നൽകിയില്ലെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഭര്‍ത്താവ് ആരോപിച്ചിരുന്നു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കുറച്ചുനാളായി പ്രശ്നങ്ങളുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ഭാര്യ കാർ വീട്ടിൽനിന്ന് കൊണ്ടുപോയതെന്നും ഭർത്താവ് പറയുന്നു.

കേസ് വിചാരണ വേളയിൽ ഭർത്താവിന്‍റെ ആരോപണം യുവതി തള്ളിക്കളഞ്ഞു. കാര്‍ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തിരികെ കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഇതോടെയാണ് യുവതി കുറ്റക്കാരിയല്ലെന്ന് കോടതി വിധിച്ചത്.

Also Read- ബോണറ്റ് ഉയർത്തിവെച്ച് കാറോടിച്ചു; സൗദിയിൽ യുവാവ് അറസ്റ്റിൽ

സംഭവത്തിൽ പ്രോസിക്യൂട്ടറുടെ റിപ്പോർട്ടും യുവതിക്ക് അനുകൂലമായിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. കാർ തിരികെ വേണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
Published by: Anuraj GR
First published: January 17, 2021, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories