നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Phone Snooping | ഭർത്താവ് അറിയാതെ ഫോൺ പരിശോധിച്ച ഭാര്യക്ക് ഒന്നര ലക്ഷത്തിലേറെ രൂപയോളം പിഴ ചുമത്തി കോടതി

  Phone Snooping | ഭർത്താവ് അറിയാതെ ഫോൺ പരിശോധിച്ച ഭാര്യക്ക് ഒന്നര ലക്ഷത്തിലേറെ രൂപയോളം പിഴ ചുമത്തി കോടതി

  അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ച് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭർത്താവിന്റെ ഫോൺ അദ്ദേഹം അറിയാതെ പരിശോധിക്കുകയും ആദ്യ ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ മകളുമായി പങ്കുവെക്കുകയും ചെയ്ത കുറ്റത്തിന് ഭാര്യ ഭർത്താവിന് 8,100 ദിർഹം നഷ്ടപരിഹാരം നൽകാൻ റാസൽ ഖൈമയിലെ സിവിൽ കോടതി ഉത്തരവിട്ടതായി എമരത് അൽ യൂം റിപ്പോർട്ട് ചെയ്തു. ഈ സ്വകാര്യ സംഭാഷണങ്ങളുടെ വെളിപ്പെടുത്തൽ ഭർത്താവും ആദ്യ ഭാര്യയും തമ്മിലുള്ള കലഹത്തിലേക്കും അത് പിന്നീട് അവരുടെ വിവാഹമോചനത്തിലും കലാശിച്ചു.

   നേരത്തെ, ഭർത്താവിന്റെ സ്വകാര്യത ലംഘിക്കുകയും ഫോണിൽ ഇമെയിലുകൾ രഹസ്യമായി ആക്‌സസ് ചെയ്യുകയും അതുവഴി സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുകയും ചെയ്‌തതിന് പ്രതിയെ റാക്ക് (RAK) മിസ്‌ഡിമെനേഴ്‌സ് കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.

   അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ച് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. മാത്രവുമല്ല പ്രതി (അയാളുടെ രണ്ടാം ഭാര്യ) താനറിയാതെ തന്റെ ഫോൺ ഉപയോഗിക്കുകയും താനും ആദ്യ ഭാര്യയും തമ്മിലുള്ള സംഭാഷണങ്ങൾ വിദേശത്ത് താമസിക്കുന്ന മകളുമായി പങ്കുവെക്കുകയും ചെയ്തു എന്ന് ഭർത്താവ് ഒരു സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. താന്‍ ഫോണ്‍ പരിശോധിച്ച കാര്യം ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യാറുണ്ടെന്നും ഭാര്യ ആരോപിച്ചു.

   അജ്ഞാതയായ ഒരു സ്ത്രീയുമായി ഭര്‍ത്താവിനുള്ള അവിഹിതബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

   വിവാഹമോചനത്തിന് അപേക്ഷിച്ച ആദ്യ ഭാര്യയുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടായത് എന്ന് ഭർത്താവ്അവകാശപ്പെട്ടു.ഇതുമൂലം തനിക്ക് ഒരുപാട് സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചു എന്ന് അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി. ദാമ്പത്യ തർക്കത്തെ തുടർന്നാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് ഇയാൾ പറയുന്നത്.

   Also Read-UAE Golden Visa| നടൻ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ

   സ്വകാര്യത ലംഘിക്കുന്നതിനൊപ്പം സാമ്പത്തികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾ നേരിട്ടതിന് നഷ്ടപരിഹാരമായി 25,000 ദിർഹം ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭാഷണങ്ങൾ പങ്കുവയ്ക്കാൻ പ്രതിയ്ക്ക് അർഹതയുണ്ടെന്നും ഈ കേസ് ദുരുദ്ദേശ്യപരമാണെന്നും അത് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട്പ്രതിഭാഗം വാദിച്ചു. കൂടാതെ ഇത്തരത്തിൽ കള്ളക്കേസ് സൃഷ്ടിച്ചതിന് ഭർത്താവിൽ നിന്ന് പ്രതിമാസം 3,000 ദിർഹം ജീവനാംശം ആവശ്യപ്പെടുകയും ചെയ്തു.

   Also Read-Bank Robbery | സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി; ബാങ്ക് മോഷ്ടാക്കൾ കവർന്നത് 200 കോടി

   പക്ഷേ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അവർ കാരണം വാദിക്ക് നിയമപരമായ ഫീസായി 2,100 ദിർഹം ചിലവായി, അത് അവർ തിരികെ നൽകണമെന്നും കോടതി പറഞ്ഞു. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ വിദേശയാത്രയുടെ ചിലവും ജോലി നഷ്‌ടവും ഉൾപ്പെടെയുള്ള ഭൗതിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഭർത്താവിന്റെ ആവശ്യം കോടതി നിരസിച്ചു. പ്രതി വാദിക്ക് 8,100 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹത്തിൻ്റെ നിയമപരമായ ചെലവുകൾ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
   Published by:Jayesh Krishnan
   First published:
   )}