നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കോവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു; വിദേശത്തു മരിച്ച മലയാളികളുടെ എണ്ണം 41 ആയി

  കോവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു; വിദേശത്തു മരിച്ച മലയാളികളുടെ എണ്ണം 41 ആയി

  Covid 19 in UAE | യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 10 ആയി. ഗൾഫിൽ ഇതുവരെ 14 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

  hameed death dubai

  hameed death dubai

  • Share this:
   ദുബായ്: കോവിഡ് 19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ ദുബായിൽ മൂന്നു മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കാസർഗോഡ് കുമ്പള മന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്.

   കഴിഞ്ഞ ദിവസം ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്ക്കാരം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

   ശ്വാസംമുട്ട് അനുഭവപ്പെട്ട അഹമ്മദ് കബീറിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കടുത്ത ന്യൂമോണിയയും ബാധിച്ചു. ഇതിനിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

   യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 10 ആയി. ഗൾഫിൽ ഇതുവരെ 14 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.
   You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
   ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി. ഇതിൽ 23 പേർ മരിച്ചത് അമേരിക്കയിലാണ്. കഴിഞ്ഞദിവസം കുവൈറ്റിലും അമേരിക്കയിലുമായി ഓരോ മരണം സ്ഥിരീകരിച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}