HOME /NEWS /Gulf / COVID 19 | സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു

COVID 19 | സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് സൗദി ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്.

  • Share this:

    റിയാദ്: സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം 92 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1104 ആയി ഉയർന്നു. ഗൾഫ് രാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന കണക്കുകളിലൊന്നാണിത്.

    കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 92 കേസുകളിൽ 82 പേർ കോവിഡ് 19 ബാധിതരുമായുണ്ടായ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. പത്ത് പേർ വിദേശത്തു നിന്നെത്തിയവരും. ഇവരെ അടിയന്തിരമായി ക്വാറന്റൈൻ ചെയ്തുവെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

    You may also like:

    'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]

    കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് സൗദി ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ തന്നെ 21 ദിവസത്തേക്ക് ഭാഗിക കർഫ്യു പ്രഖ്യാപിച്ചിരുന്നു. കർഫ്യു നിയമം ലംഘിച്ചാൻ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ അവധി തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  എന്നാൽ നഷ്ടമായ ക്ലാസുകൾക്ക് പകരമായി വിദൂര വിദ്യാഭ്യസ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ അക്കാദമിക് വർഷം പൂർത്തിയാക്കുന്നതിനായാണ് ഈ സംവിധാനം.

    അതുപോലെ തന്നെ കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ഔദ്യോഗിക വൃത്തങ്ങളെ മാത്രം ആശ്രയിക്കണമെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾ പരിഭ്രാന്തി പരത്തുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

    First published:

    Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Covid 19