COVID 19 രോഗികൾ റമളാനിൽ വ്രതം അനുഷ്ഠിക്കേണ്ടതില്ലെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ഏപ്രിൽ 24 നാണ് നോമ്പ് ആരംഭിക്കുന്നത്.‌

News18 Malayalam | news18-malayalam
Updated: April 20, 2020, 7:48 AM IST
COVID 19 രോഗികൾ റമളാനിൽ വ്രതം അനുഷ്ഠിക്കേണ്ടതില്ലെന്ന് യുഎഇ ഫത്‌വ കൗൺസിൽ
News18
  • Share this:
അബുദാബി: കോവിഡ് 19 രോഗികൾക്ക് റമളാൻ വ്രതത്തിൽ ഇളവ് ആകാമെന്ന് യുഎഇ ഫത്‌വ കൗൺസിൽ. ആരോഗ്യമുള്ളവർക്ക് റമളാൻ മാസത്തിലെ വ്രതം അനുഷ്ഠിക്കാം.

ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യാഹിന്റെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിങ്ങിലാണ് ഇസ്ലാംമത വിശ്വാസികൾക്കുള്ള നിർദേശം. ഏപ്രിൽ 24 നാണ് നോമ്പ് ആരംഭിക്കുന്നത്.‌

BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]ലോക്ക് ഡൗൺ ഇളവുകളില്ലെന്ന് ഡൽഹിയും പഞ്ചാബും; സമ്പൂർണ്ണ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി തെലങ്കാന [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]

"എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന്‌ അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട്‌ മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്‌. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം."(ഖുർ‌ആൻ 2:184)

ഖുർആനിലെ ഈ വചനങ്ങൾ ആധാരമാക്കിയാണ് നിർദേശം. കോവിഡ് ഭീതിയെ തുടർന്ന് ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ അൽ അഖ്സ പള്ളി റമളാൻ മാസത്തിൽ തുറക്കില്ലെന്ന് മസ്ജിദ് അധികൃതരും വ്യക്തമാക്കിയിരുന്നു. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണ് ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന അൽ അഖ്സ.

പ്രതിവർഷം റംസാനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേന മസ്ജിദിൽ പ്രാർത്ഥനയ്ക്ക് എത്താറുള്ളത്. ഏപ്രിൽ 23 നാണ് റമദാൻ ആരംഭിക്കുന്നത്.
First published: April 20, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading