ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്, ഇറാഖ്, ലെബനന്, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
സൗദി അറേബ്യ തിങ്കളാഴ്ച മുതൽ യുഎഇ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. യു.എ.ഇയെ കൂടാതെ കുവൈത്ത്, ബഹറൈൻ, ഈജിപ്ത്, ഇറാഖ്, ലബനൻ, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.