COVID 19 |യാത്രാ നിരോധനം ഇന്നുമുതൽ; സൗദിയിലേക്ക് മലയാളികളുടെ വൻ തിരക്ക്

രണ്ടാഴ്ചത്തേക്കാണ് സൗദിയിലെ രാജ്യാന്തര സർവീസുകളെല്ലാം നിർത്തി വച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 15, 2020, 2:33 PM IST
COVID 19 |യാത്രാ നിരോധനം ഇന്നുമുതൽ; സൗദിയിലേക്ക് മലയാളികളുടെ വൻ തിരക്ക്
Corona
  • Share this:
കൊച്ചി: കൊറോണ ഭീതിയെ തുടർന്ന് സൗദിയിൽ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം നിലവിൽ വന്നു. ഇന്നലെ അർധ രാത്രി മുതലാണ് യാത്രാ നിരോധനം നിലവിൽ വന്നത്. ഇതിനെ തുടർന്ന് സൗദിയിലേക്കെത്താന്‍ മലയാളികളുടെ വൻ തിരക്ക്. ശനിയാഴ്ച കേരളത്തിൽ നിന്ന് സൗദിയിലെ റിയാദിലേക്കും ദമാമിലേക്കും നടത്തിയ പ്രത്യേക സർവീസുകളിൽ നിരവധി മലയാളികളാണ് യാത്ര ചെയ്തത്.

രണ്ടാഴ്ചത്തേക്കാണ് സൗദിയിലെ രാജ്യാന്തര സർവീസുകളെല്ലാം നിർത്തി വച്ചിരിക്കുന്നത്. ഇക്കാലയളവിൽ സൗദിയിലെത്തേണ്ട മലയാളികൾ അടക്കമുള്ള പ്രവാസികളാണ് പ്രതിസന്ധിയിലായത്. ശനിയാഴ്ച കേരളത്തിൽ നിന്ന് സൗദിയിലേക്ക് യാത്ര തിരിച്ച എയർഇന്ത്യ എക്സ്പ്രസിന്റെ മൂന്നു വിമാനങ്ങളും നിറയെ യാത്രക്കാരുമായാണ് പുറപ്പെട്ടത്.

യാത്ര വൈകിയാൽ സൗദിയിൽ തിരികെ പ്രവേശിക്കാനുള്ള റീ എൻട്രി വിസയുടെയും ഇഖാമയുടെയും കാലാവധി തീരുമെന്ന ആശങ്കയിലാണ് പലരും. ഈ മാസം 31 വരെ രാജ്യത്ത് തിരിച്ചെത്താൻ കഴിയാത്തവർക്ക് അവധി നൽകണമെന്ന് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like:'COVID 19 | രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; മറ്റ് യാത്രക്കാരുമായി വിമാനം ഉടൻ പുറപ്പെടും
[NEWS]
യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നു
[PHOTO]
COVID 19| ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 93 ആയി; ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
[PHOTO]


വിമാന സർവീസ് റദ്ദാക്കുന്നതിന് മുമ്പ് തിരിച്ചെത്തിയവരെ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്കു വിധേയരാക്കും. വെള്ളിയാഴ്ച മുതൽ സൗദിയിൽ എത്തിയ സ്വദേശികളും വിദേശികളും 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം യാത്രാ വിലക്കു മൂലം മറ്റുപല രാജ്യങ്ങളിലും കുടുങ്ങിപ്പോയ വിദേശികളുടെ വിസ നീട്ടി നൽകും . ഇഖാമ, റീഎൻട്രി വിസ, ആശ്രിത വിസ ഉൾപ്പെടെ എല്ലാത്തരം വിസകളും യാത്രാ നിരോധന കാലയളവിനുതുല്യമായ ദിവസത്തേക്കാണ് നീട്ടി നൽകുക. സൗദിയിലെ പാസ്പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
First published: March 15, 2020, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading