ഇന്റർഫേസ് /വാർത്ത /Gulf / Covid 19 | സൗദിയിൽനിന്ന് ആശ്വാസവാർത്ത; കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു

Covid 19 | സൗദിയിൽനിന്ന് ആശ്വാസവാർത്ത; കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചൊവ്വാഴ്ച മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. 2,692 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

  • Share this:

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ കണക്കിൽ ആശ്വാസമേകുന്ന റിപ്പോർട്ട് പുറത്തുവന്നു. സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. 2,692 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

സൗദിയിൽ ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,37,803 ആയി.

57,960 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 2,230 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,283 ആയി.

TRENDING:സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]

കഴിഞ്ഞ ദിവസം സൗദിയിലെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ മരണനിരക്ക്

റിയാദ് 17

ജിദ്ദ 10

മക്ക 2

മദനീ 2

ദമ്മാം 1

ഹുഫൂഫ് 1

ത്വാഇഫ് 1

വാദി ദവാസിര്‍ 1

ജീസാന്‍ 2

ഹുത്ത ബനീ തമീം 1

സുലൈയില്‍ 1

താദിഖ് 1

First published:

Tags: Covid 19, Covid 19 in Saudi, Saudi arabia, കോവിഡ് 19, സൗദി അറേബ്യ