COVID 19| കുവൈറ്റിൽ നാളെ മുതൽ മാർച്ച് 29 വരെ പൊതു അവധി; വിമാന സർവീസും നിർത്തുന്നു

റസ്റ്റോറന്റുകളും കഫേകളും അടക്കമുള്ള പൊതു ഇടങ്ങളും നാളെ മുതൽ തുറക്കില്ല.

News18 Malayalam | news18-malayalam
Updated: March 11, 2020, 10:23 PM IST
COVID 19| കുവൈറ്റിൽ നാളെ മുതൽ മാർച്ച് 29 വരെ പൊതു അവധി; വിമാന സർവീസും നിർത്തുന്നു
kuwait
  • Share this:
കുവൈറ്റ് സിറ്റി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ  പൊതു അവധി പ്രഖ്യാപിച്ചു. നാളെ മുതൽ മാർച്ച് 29 വരെയാണ് പൊതു അവധി.

കൂടാതെ എല്ലാ വാണിജ്യ വിമാന സർവീസും വെള്ളിയാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തലാക്കും. കാർഗോ ഫ്ലൈറ്റുകൾ വിലക്ക് ബാധകമല്ല.

റസ്റ്റോറന്റുകളും കഫേകളും അടക്കമുള്ള പൊതു ഇടങ്ങളും നാളെ മുതൽ തുറക്കില്ല. ഇത്തരം പൊതു ഇടങ്ങളിലെ ഒത്തുചേരൽ ജനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
First published: March 11, 2020, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading