ഫ്രാൻസ് ഭീകരാക്രമണത്തിൽ അബുദാബി അപലപിച്ചു; കിരീടാവകാശി ഫ്രഞ്ച് പ്രസിഡന്‍റിനെ വിളിച്ച് അനുശോചനം അറിയിച്ചു
ഫ്രാൻസ് ഭീകരാക്രമണത്തിൽ അബുദാബി അപലപിച്ചു; കിരീടാവകാശി ഫ്രഞ്ച് പ്രസിഡന്‍റിനെ വിളിച്ച് അനുശോചനം അറിയിച്ചു
ആക്രമണങ്ങളെ കടുത്തഭാഷയിൽ വിമർശിച്ച അൽ നഹ്യാൻ, സമാധാനവും സ്നേഹവും സഹിഷ്ണുതയും മാനുഷിക ജീവിതത്തിന്‍റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങൾക്ക് എതിരാണ് ഈ ആക്രമണങ്ങൾ എന്നാണ് പറഞ്ഞത്
emmanuel macron, Sheikh Mohamed bin Zayed Al Nahyan
അബുദാബി: ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് സുഖാംശസകള്‍ നേരാനും മറന്നില്ല. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്രാന്‍സ് സ്വീകരിച്ച ചില നിലപാടുകൾക്കെതിരെ അറബ് രാജ്യങ്ങളിൽ നിന്നടക്കം പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ആക്രമണങ്ങളെ കടുത്തഭാഷയിൽ വിമർശിച്ച അൽ നഹ്യാൻ, സമാധാനവും സ്നേഹവും സഹിഷ്ണുതയും മാനുഷിക ജീവിതത്തിന്‍റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങൾക്ക് എതിരാണ് ഈ ആക്രമണങ്ങൾ എന്നാണ് പറഞ്ഞത്. മുസ്ലീങ്ങൾക്കിടയിലെ പവിത്രതയെയാണ് പ്രവാചകനായ മുഹമ്മദ് നബി പ്രതിനിധീകരിക്കുന്നത്. പക്ഷെ നിലവിലെ പ്രശ്നത്തെ അക്രമവുമായി ബന്ധിപ്പിക്കുന്നതും രാഷ്ട്രീയവൽക്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷ പ്രസംഗങ്ങളോട് തനിക്കുള്ള എതിർപ്പും അദ്ദേഹം ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു. ജനങ്ങളുടെയും അവരുടെ വികാരങ്ങളെയും ദോഷകരമായി ബാധിക്കുന്ന, തീവ്ര ചിന്താഗതിക്കാരെ സേവിക്കുന്ന ഇത്തരം പ്രസംഗങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നു. കുറ്റകൃത്യങ്ങളെയും തീവ്രവാദത്തെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്ന എല്ലാതരത്തിലുമുള്ള പ്രവൃത്തികളെയും നിരാകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അഭിനന്ദിച്ച അബുദാബി കിരീടാവകാശി, ഫ്രാൻസും അറബ് ലോകവും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ചരിത്ര-സാംസ്കാരിക ബന്ധങ്ങളെ സംബന്ധിച്ചും ഊന്നിപ്പറഞ്ഞിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.