നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അന്ന് ആഴക്കടലിലേക്ക്; ഇന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു യാത്ര; ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്റെ വീഡിയോ വൈറൽ

  അന്ന് ആഴക്കടലിലേക്ക്; ഇന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു യാത്ര; ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്റെ വീഡിയോ വൈറൽ

  ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോയാണ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്.

  ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

  ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

  • Share this:
   ദുബായ്: സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ സാഹസിക വീഡിയോകൾ അടിക്കടി പ്രത്യക്ഷപ്പെടാറുമുണ്ട്.

   Also Read- മകന്‍ ഇഷാൻ മിർസ മാലിക്കിനെ ട്രാഫിക് ലൈറ്റുകളെ കുറിച്ച് പഠിപ്പിച്ച് സാനിയ മിർസ

   ഉയരത്തിൽ നിന്ന് യുഎഇയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തലകീഴായി തൂങ്ങിക്കിടന്ന് കാണുക, സ്രാവുകൾക്കൊപ്പം ആഴക്കടലിൽ നീന്തുക, ആനപ്പുറത്തേറിയുള്ള സവാരി ചെയ്യുക, മുള്ളുകമ്പിക്കിടയിലൂടെ നുഴഞ്ഞു പുറത്തുവരിക, വിമാനത്തിൽ നിന്ന് ചാടിയ ശേഷം വായുവിൽ വീഴുക തുടങ്ങിയ തുടങ്ങി നെഞ്ചിടിപ്പേറ്റുന്ന സ്റ്റണ്ടുകളും അവിശ്വസനീയമായ വ്യായാമ ദിനചര്യകളും ഷേഖ് ഹംദാൻ സോഷ്യൽ മീഡിയയില്‌ പങ്കുവെക്കാറുണ്ട്.

   Also Read- 'മറുപടി എഴുതാൻ മറക്കരുത്'; നൂറ് വർഷം മുമ്പത്തെ കത്ത് കണ്ട് അന്തംവിട്ട് യുവതി

   ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോയാണ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. '828 മീറ്റര്‍ ആവേശം' എന്നാണ് വീഡിയോ പങ്കുവെച്ച് ഷേഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ശനിയാഴ്ച വൈകുന്നേരം പങ്കുവെച്ച വീഡിയോ മിനിറ്റുകള്‍ക്കകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടത്. ബുര്‍ജിന്റെ ഏറ്റവും മുകളിലെത്തിയ അദ്ദേഹം 828 മീറ്റര്‍ മുകളില്‍ നിന്ന് ദുബായ് നഗരത്തിന്റെ സൗന്ദര്യം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
   View this post on Instagram


   A post shared by Fazza (@faz3)


   നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഴക്കടലിൽ നീന്തുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന ഷേഖ് ഹംദാന്റെ വീഡിയോയും വൈറലായിരുന്നു. അദ്ദേഹം ആഴക്കടലിൽ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങൾ പിടിച്ചുനിൽക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
   Published by:Rajesh V
   First published:
   )}