നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് ഈ ലോകത്ത് സന്തോഷമുള്ളവരെന്ന് ധരിക്കരുത്' രക്ഷിതാക്കൾക്ക് സ്കൂളധികൃതരുടെ കത്ത്

  'ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് ഈ ലോകത്ത് സന്തോഷമുള്ളവരെന്ന് ധരിക്കരുത്' രക്ഷിതാക്കൾക്ക് സ്കൂളധികൃതരുടെ കത്ത്

  കുട്ടികളുടെ സ്വപ്നങ്ങളും കഴിവും ഒരു പരീക്ഷയോ കുറഞ്ഞ മാർക്കോ കൊണ്ട് ഇല്ലാതാകുന്നില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു...

  international indian school damam

  international indian school damam

  • Share this:
   ദമാം: കുട്ടികളെ ഡോക്ടർമാരും എഞ്ചിനിയർമാരുമാക്കി തീർക്കുകയല്ല പ്രധാനമെന്ന് ഓർമ്മിപ്പിച്ച് സ്കൂൾ മേധാവി രക്ഷിതാക്കൾക്കായി സർക്കുലർ ഇറക്കി. ദമാമിലെ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളാണ് ശ്രദ്ധേയമായ സർക്കുലർ പുറത്തിറക്കിയത്. കുട്ടികളുടെ സ്വപ്നങ്ങളും കഴിവും ഒരു പരീക്ഷയോ കുറഞ്ഞ മാർക്കോ കൊണ്ട് ഇല്ലാതാകുന്നില്ലെന്നും സർക്കുലറിൽ പറയുന്നു.

   നിങ്ങളുടെ കുട്ടികളുടെ ബോർഡ് പരീക്ഷ ഉടൻ തുടങ്ങുകയാണ്. കുട്ടികൾ പരീക്ഷയ്ക്ക് എത്രത്തോളം മികവ് കാട്ടുമെന്നതിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ് ഓരോ മാതാപിതാക്കളും. എന്നാൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യം, പരീക്ഷയും മാർക്കുമല്ല അന്തിമമായി വിധി നിർണയിക്കുന്നത്. കലാകാരനായ ഒരു വിദ്യാർഥിക്ക് കണക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങേണ്ട കാര്യമില്ല. ഒരു കച്ചവടക്കാരനാകുന്നയാൾ ചരിത്രത്തിലോ ഇംഗ്ലീഷ് സാഹിത്യത്തിലോ ശ്രദ്ധിക്കേണ്ട കാര്യമില്ല, അതുപോലെ ഒരു സംഗീതജ്ഞൻ രസതന്ത്രത്തെ അത്ര കാര്യമായി കാണേണ്ടതില്ല. ഒരു കായികതാരത്തെ സംബന്ധിച്ച് ഫിസിക്സിനേക്കാൾ പ്രധാനം അയാളുടെ ഫിസിക്കൽ ഫിറ്റ്നസാണ്.

   നിങ്ങളുടെ കുട്ടി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നത് നല്ല കാര്യമാണ്. പക്ഷേ അവർക്ക് മാർക്ക് കുറഞ്ഞുപോയാൽ അവരെ കുറ്റപ്പെടുത്തി ആത്മവിശ്വാസവും അന്തസും ഇല്ലാതാക്കരുത്. സാരമില്ല എന്ന് അവരോട് പറയുക. അത് വെറുമൊരു പരീക്ഷയായിരുന്നുവെന്നും. അതിലും വലിയ കാര്യങ്ങൾ ജീവിതത്തിൽ നേടാനുണ്ടെന്ന് ബോധ്യപ്പെടുത്തുക. നിങ്ങൾ എത്ര മാർക്ക് നേടിയാലും അതിനെ ഇഷ്ടപ്പെടുക, അല്ലാതെ അതുവെച്ച് വിധി നിർണയിക്കരുത്. ഓരോ രക്ഷിതാക്കളും മനസിൽവെക്കേണ്ട കാര്യമാണിതെന്നും സർക്കുലർ വ്യക്തമാക്കുന്നു.
   First published:
   )}