നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • രോഗം കണ്ടെത്താന്‍ വൈകി; മൂന്ന് കോടി നഷ്ടപരിഹാരം തേടി മരണപ്പെട്ട രോഗിയുടെ ഭാര്യ

  രോഗം കണ്ടെത്താന്‍ വൈകി; മൂന്ന് കോടി നഷ്ടപരിഹാരം തേടി മരണപ്പെട്ട രോഗിയുടെ ഭാര്യ

  കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ താന്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണെന്നും പരാതിയില്‍ പറയുന്നു

  Representational image. (Photo courtesy: AFP)

  Representational image. (Photo courtesy: AFP)

  • Share this:
   അബുദാബി: ഭര്‍ത്താവിന്റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ഭാര്യ. തന്റെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രി അധികൃതരും ഡോക്ടറും കുറ്റക്കാരണെന്നും ഇവര്‍ തനിക്ക് 15 ലക്ഷം ദര്‍ഹം ((മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ്. അബുദാബിയിലാണ് സംഭവം. അബുദാബി സിവില്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.

   കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ താന്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണെന്നും പരാതിയില്‍ പറയുന്നു. മൂത്രം പോകാന്‍ ട്യൂബ് ഇട്ടതിന് ശേഷവും മൂത്ര തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 60 വയസുകാരനെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചത്.

   രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ ബാധിതനാണ് രോഗിയെന്ന് സംശയിച്ചതിനെ തുടര്‍ന്ന് പിന്നീട് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. രോഗിക്ക് വേദന കഠിനമായതോടെ പാലിയേറ്റീവ് കീമോ തെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

   മുഴ കണ്ടെത്താന്‍ വൈകിയത് കാരണം അതിനുള്ള ചികിത്സ നല്‍കാന്‍ ഏഴ് മാസം താമസിച്ചു. ഇത് ക്യാന്‍സര്‍ വ്യാപിക്കാനും രോഗിയുടെ നില മോശമാവാനും കാരണമായി. ഇതാണ് അവസാനം മരണത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

   UAE Golden Visa for Actor Siddique| നടന്‍ സിദ്ദിഖിന് യുഎഇ ഗോള്‍ഡന്‍ വിസ

   ചലച്ചിത്ര നടന്‍ സിദ്ദിഖ് യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

   മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, സംവിധായകൻ ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

   വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.
   Published by:Jayesh Krishnan
   First published: