'ജീവിക്കാൻ അനുവദിക്കണം; മുസ്ലീമായത് ആരുടേയും പ്രേരണയാലല്ല'; ദേശീയ ന്യൂനപക്ഷ കമ്മീഷന് മറുപടിയുമായി യുവതി

എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാന്‍ വിടണമെന്നും നിലവിലുള്ള കേസ് പിന്‍വലിക്കണമെന്നും യുവതി കത്തിൽ അഭ്യര്‍ഥിക്കുന്നു.

news18-malayalam
Updated: September 30, 2019, 6:28 PM IST
'ജീവിക്കാൻ  അനുവദിക്കണം; മുസ്ലീമായത് ആരുടേയും പ്രേരണയാലല്ല'; ദേശീയ ന്യൂനപക്ഷ കമ്മീഷന് മറുപടിയുമായി യുവതി
എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാന്‍ വിടണമെന്നും നിലവിലുള്ള കേസ് പിന്‍വലിക്കണമെന്നും യുവതി കത്തിൽ അഭ്യര്‍ഥിക്കുന്നു.
  • Share this:
ന്യൂഡൽഹി: ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും വ്യക്തമാക്കി ഡൽഹിയിൽ നിന്നും കാണാതായ മലയാളി യുവതി ദേശീയ ന്യൂനപക്ഷ കമ്മീഷന് മറുപടി നൽകി.

ന്യൂനപക്ഷ കമ്മിഷനെ കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി, കേരളപൊലീസ്, സി.ബി.ഐ എന്നിവർക്കും കത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയതും ആയിഷ എന്ന യുവതികത്തിൽ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയില്‍ എത്തിയതെന്ന്  ഇന്ത്യന്‍ എംബസിയെയും മാതാപിതാക്കളെയും അറിയിച്ചിരുന്നു.

തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കില്‍ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും പത്തൊൻപതുകാരിയായ യുവതി അഭ്യർഥിക്കുന്നു.

കത്ത് പൂർണരൂപത്തിൽ

ബഹുമാനപ്പെട്ട സര്‍,

ഞാന്‍ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു പൗരയെന്ന നിലയില്‍, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 2019 സെപ്റ്റംബര്‍ 18 ന് വൈകിട്ടാണ് ഞാന്‍ അബുദാബിയില്‍ എത്തിയത്. വിസയും വിമാന ടിക്കറ്റുമെടുക്കാന്‍ ഒരു പുരുഷൻ എന്നെ സഹായിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 24 ന് ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ചു. ആയിഷ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. ഞാന്‍ ഈ മതത്തെ അംഗീകരിക്കുകയും എന്റെ ശിഷ്ട ജീവിതം ഈ വിശ്വാസപ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയില്‍ എത്തിയതെന്നും ഞാന്‍ ഇവിടെ നിന്ന് തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്നെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയെ ഞാന്‍ അറിയിച്ചിരുന്നു. മാതാപിതാക്കളായ ബെന്നി വര്‍ഗീസ്, ആനിയമ്മ ബെന്നി, സഹോദരന്‍ ബോണി ബെന്നി എന്നിവര്‍ എന്നെ അബുദാബിയില്‍ വച്ച് കാണുകയും ചെയ്തു. അവരോടും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്നും മതപരിവര്‍ത്തനം നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു.

എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കില്‍ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാന്‍ വിടണമെന്നും നിലവിലുള്ള കേസ് പിന്‍വലിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

വിശ്വസ്തതയോടെ
നന്ദിപൂർവം
ആയിഷ

Also Read  ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സി.ബി.ഐ; കൃഷ്ണദാസിനെതിരേ തെളിവില്ല

First published: September 30, 2019, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading