HOME » NEWS » Gulf » DENSE FOG REPORTED IN

യുഎഇയിൽ ശക്തമായ മഞ്ഞു വീഴ്ച; മഴയ്ക്ക് സാധ്യത: സുരക്ഷിതരായി വണ്ടിയോടിക്കാൻ നിർദേശം

താപനില 2.6 ഡിഗ്രി സെൽഷ്യസാണ്. ശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് കാഴ്ച മങ്ങിയതോടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കുകളും വര്‍ധിച്ചു.

news18
Updated: March 14, 2019, 12:46 PM IST
യുഎഇയിൽ ശക്തമായ മഞ്ഞു വീഴ്ച; മഴയ്ക്ക് സാധ്യത: സുരക്ഷിതരായി വണ്ടിയോടിക്കാൻ നിർദേശം
representative image
  • News18
  • Last Updated: March 14, 2019, 12:46 PM IST
  • Share this:
ദുബായ്: യുഎഇയിൽ ശക്തമായ മഞ്ഞുവീഴ്ച. താപനില 2.6 ഡിഗ്രി സെൽഷ്യസാണ്. ശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് കാഴ്ച മങ്ങിയതോടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കുകളും വര്‍ധിച്ചു. 200 മീറ്ററിലും താഴെയാണ് കാഴ്ചയുടെ പരിധി. വ്യാഴാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത മഞ്ഞു വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് പ്രമുഖ റൂട്ടുകളായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിൽ നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ ഈ റൂട്ടുകളിൽ തിരക്ക് ശക്തമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമായത്.

also read:എത്യോപ്യൻ വിമാന ദുരന്തം: യുഎഇ എയർലൈൻ ഫ്ലൈ ദുബായ്13 വിമാനങ്ങൾ റദ്ദാക്കി

രാവിലെ 7.40 വരെ എമിറേറ്റ്സ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ ആറ് മണിക്ക് മുഹമ്മദ് ബിൻ സയിദ് റോഡിൽ ഗ്ലോബൽ വില്ലേജിന് എതിർ വശത്ത് അപകടം ഉണ്ടായതായി പൊലീസ് പറയുന്നു. ഇത് ഷാർജയിലേക്കുള്ള ഗതാഗതം തടസപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അടിയന്തര ഘട്ടത്തിൽ മാത്രം ഹെഡ് ലൈറ്റ് ഇടണമെന്നുമാണ് പൊലീസ് നൽകിയിരിക്കുന്ന നിർദേശങ്ങൾ. അൽ ദഫ്ര ഏരിയ, അബുദാബിയിലെ അൽഷവാമേഖ്, ഷാർജ, അൽമക്തും അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ശക്തമായ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയറോളജി വ്യക്തമാക്കുന്നു.

ദുബായിലെ ചില മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടെന്നും ഇത് കാഴ്ച മങ്ങാൻ കാരണമാകുന്നുവെന്നും അതിനാൽ സുരക്ഷിതരായി വാഹനം ഓടിക്കണമെന്ന് റോഡ് ഗതാഗത വകുപ്പ് നിർദേശിച്ചിരിക്കുന്നു.

വെള്ളിയാഴ്ച മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മറ്റൊരു നിർദേശം. പകർച്ചാ വ്യാധികളിൽ കരുതൽ ഉണ്ടാകണമെന്നും നിർദേശം ഉണ്ട്.

First published: March 14, 2019, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories