ഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; ആവശ്യമുള്ളത്രയും എണ്ണ നൽകുമെന്ന് ഉറപ്പ്
നിലവിലെ പ്രതിസന്ധികളൊന്നും ഇന്ത്യയ്ക്ക് നൽകുന്ന എണ്ണ വിതരണത്തെ ബാധിക്കില്ലെന്നാണ് സൗദി നൽകുന്ന ഉറപ്പ്.

PM Narendra Modi meets H.M. King Salman bin Abdulaziz Al Saud in Riyadh, Saudi Arabia. (PTI)
- News18 Malayalam
- Last Updated: October 31, 2019, 11:06 AM IST
മാഹാ സിദ്ദിഖി
സൗദി അറേബ്യയിലെ എണ്ണ ഉദ്പ്പാദന കേന്ദ്രമായ അരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായിട്ട് ഒരുമാസം കഴിഞ്ഞിട്ടേയുള്ളു. അബ്ഖൊഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് ആക്രമണം നടന്നത്. ഇതോടെ ആഗോളതലത്തിലെ അസംസ്കൃത എണ്ണ ഉത്പ്പാദനത്തിൽ അഞ്ച് ശതമാനത്തോളം ഇടിവും ഉണ്ടായി. ഇതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന ആശങ്കയും ഉയർന്നു. also read:IS തലവൻ ബാഗ്ദാദിയുടെ താവളത്തിലേക്ക് നടന്നടുത്ത് അമേരിക്കൻ സൈന്യം; സൈനിക നടപടിയുടെ വീഡിയോയും ചിത്രങ്ങളും
ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നത് സാമ്പത്തിക മാന്ദ്യം നേരിടുന്ന ഇന്ത്യയെ ഇത് വളരെയധികം ബാധിക്കും. പ്രത്യേകിച്ച് ഉത്സവ സീസണില്. ഇതോടെ ആശങ്കയിലായ സർക്കാർ അഭ്യർഥനയുമായി സൗദി മന്ത്രാലയത്തെ സമീപിച്ചു. ഇന്ത്യയ്ക്ക് സൗദി നൽകുന്ന എണ്ണയെ ഈ ആഘാതം ബാധിക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി പുതിയ സൗദി ഊർജമന്ത്രിയായ അബ്ദുൾ അസീസ് ബിൻ സൽമാനോട് അഭ്യർഥിച്ചു.
എന്തായാലും ഇന്ത്യക്കാർക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിൽ ഇന്ത്യയ്ക്ക് നൽകുന്ന എണ്ണ തുടർന്നും നൽകുമെന്നാണ് സൗദി വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികളൊന്നും ഇന്ത്യയ്ക്ക് നൽകുന്ന എണ്ണ വിതരണത്തെ ബാധിക്കില്ലെന്നാണ് സൗദി നൽകുന്ന ഉറപ്പ്. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസഫ് സയീദാണ് ഇക്കാര്യം ന്യൂസ് 18നോട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം 39.8 ദശലക്ഷം മെട്രിക് ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. എൽപിജിയുടെ 30 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. അരാംകോയിൽ ആക്രമണമുണ്ടായിട്ടും എണ്ണ വിതരണം തുടരുന്നതിന് പ്രധാനമന്ത്രി മോദി സൽമാൻ രാജാവിന് വ്യക്തിപരമായി നന്ദി പറഞ്ഞു.
എണ്ണ ഇറക്കുമതിക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം ശക്തമാക്കുന്നതിനാണ് ഇന്ത്യയും സൗദിയും ശ്രമിക്കുന്നത്.
സൗദി അറേബ്യയിലെ എണ്ണ ഉദ്പ്പാദന കേന്ദ്രമായ അരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായിട്ട് ഒരുമാസം കഴിഞ്ഞിട്ടേയുള്ളു. അബ്ഖൊഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് ആക്രമണം നടന്നത്. ഇതോടെ ആഗോളതലത്തിലെ അസംസ്കൃത എണ്ണ ഉത്പ്പാദനത്തിൽ അഞ്ച് ശതമാനത്തോളം ഇടിവും ഉണ്ടായി. ഇതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന ആശങ്കയും ഉയർന്നു.