HOME » NEWS » Gulf »

Dubai Finance Minister Passes Away| ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു.

News18 Malayalam | news18-malayalam
Updated: March 24, 2021, 2:29 PM IST
Dubai Finance Minister Passes Away| ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു
Sheikh Hamdan bin Rashid Al Maktoum
  • Share this:
ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. സാമ്പത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിച്ചിരുന്നു.

ഷേയ്ഖ് മുഹമ്മദാണ് വിയോഗ വാർത്ത രാവിലെ ലോകത്തെ അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അനുശോചന സൂചകമായി ദുബായിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഗവണ്‍മെന്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മഗ് രിബ് നമസ്കാരത്തിനു ശേഷം പള്ളിയിൽ പ്രത്യേക പ്രാർഥന നടക്കും. കോവിഡ്19 വ്യാപനം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്കു മാത്രമേ പങ്കെടുക്കാനാകൂ. കുറച്ചു മാസങ്ങളായി ഷേയ്ഖ് ഹംദാൻ അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർച്ച് 9ന് അദ്ദേഹം അറിയിച്ചിരുന്നു.




യുഎഇയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.യുഎഇയിലെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ കമ്പോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദുബായ് മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലുമിനിയം (ദുബാല്‍), ദുബായ് നാച്യുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയുടെ നേതൃസ്ഥാനം വഹിച്ചു.

Also Read- ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാൻ കഴിയുന്ന ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി യുഎഇ

2006 ല്‍ റോയല്‍ ബ്രിട്ടീഷ് കോളജില്‍ നിന്ന് മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബഹുമതി നേടുന്ന ആദ്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. റോയല്‍ ബ്രിട്ടീഷ് കോളജ്- ലണ്ടന്‍, എഡിന്‍സ്ബര്‍ഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്ന് ഇന്റേണല്‍ മെഡിസിനായി ഓണററി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

English Summary: Sheikh Hamdan Bin Rashid Al Maktoum, Deputy Ruler of Dubai and UAE Minister of Finance and Industry passed away. Sheikh Hamdan, aged 75, was the brother of the current ruler of Dubai Sheikh Mohammed bin Rashid al-Maktoum. Finance minister since 1971, he had been unwell for some months and had surgery abroad in October. His brother, His Highness Sheikh Mohammed Bin Rashid Al Maktoum, Vice President and Prime Minister of the UAE, and Ruler of Dubai, shared the news through the official Twitter account.
Published by: Rajesh V
First published: March 24, 2021, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories