'എഞ്ചിൻ ഓഫാക്കാതെ പോകരുത്'; കാർ ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്

ബാങ്കുകൾക്ക് മുന്നിലുള്ള എടിഎം മെഷീനിൽ പോകുമ്പോഴോ റോഡരികിലെ കടകളിൽ പോകുമ്പോഴോ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം എടുക്കുമ്പോഴോ ആണ് പലരും കാറിന്‍റെ എഞ്ചിൻ ഓഫാക്കാതെ പുറത്തേക്ക് പോകുന്നത്

news18
Updated: August 13, 2019, 6:40 PM IST
'എഞ്ചിൻ ഓഫാക്കാതെ പോകരുത്'; കാർ ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്
dubai
  • News18
  • Last Updated: August 13, 2019, 6:40 PM IST
  • Share this:
ദുബായ്: കാർ മോഷണം വ്യാപകമാകുന്നതിനാൽ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. എഞ്ചിൻ ഓഫാക്കാതെ പോകരുതെന്നാണ് പൊലീസ് ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ട്വീറ്റിലൂടെയാണ് ദുബായ് പൊലീസ് ഇക്കാര്യം അറിയിച്ചത്. “പ്രിയ ഡ്രൈവർ, കാർ മോഷ്ടാക്കൾക്ക് അവസരമൊരുക്കാതെ ശ്രദ്ധിക്കുക. നിങ്ങൾ വാഹനം നിർത്തി പുറത്തേക്ക് പോകുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യാൻ മറക്കരുത് ”ദുബായ് പോലീസ് ട്വീറ്റ് ചെയ്തു.

ദുരിതാശ്വാസത്തിലെ പ്രകാശഗോപുരം; നൗഷാദിന് യുഎഇയിൽനിന്ന് പെരുന്നാൾ സമ്മാനം

എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിപോകുന്നവർക്ക് 300 ദിർഹം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിക്കുന്നുണ്ട്. പലപ്പോഴും ഡ്രൈവർമാർ വാഹനം ഓഫ് ചെയ്യാതെ പോകുന്നുണ്ട്. ബാങ്കുകൾക്ക് മുന്നിലുള്ള എടിഎം മെഷീനിൽ പോകുമ്പോഴോ റോഡരികിലെ കടകളിൽ പോകുമ്പോഴോ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം എടുക്കുമ്പോഴോ ആണ് പലരും കാറിന്‍റെ എഞ്ചിൻ ഓഫാക്കാതെ പുറത്തേക്ക് പോകുന്നത്.
First published: August 13, 2019, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading