നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE Golden Visa | ദുബായിയിൽ ഡോക്ടർ കുടുംബത്തിന് 10 വർഷത്തെ യുഎഇ ഗോൾഡൻ വിസ

  UAE Golden Visa | ദുബായിയിൽ ഡോക്ടർ കുടുംബത്തിന് 10 വർഷത്തെ യുഎഇ ഗോൾഡൻ വിസ

  Doc family receives Golden Visa in the UAE | ഡോ: ഇസ്മയിൽ കാസിയക്കും കുടുംബത്തിനും ഗോൾഡൻ വിസ

  ഡോ: ഇസ്മയിൽ കാസിയക്കും കുടുംബത്തിനും ഗോൾഡൻ വിസ

  ഡോ: ഇസ്മയിൽ കാസിയക്കും കുടുംബത്തിനും ഗോൾഡൻ വിസ

  • Share this:


   ദുബായിയിൽ ഡോക്ടർ കുടുംബത്തിന് 10 വർഷത്തെ യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. യു.എ.ഇ. നിവാസിയായ ഡോ: ഇസ്മയിൽ കാസിയയും കുടുംബവുമാണ് ഗോൾഡൻ വിസയുടെ ഏറ്റവും പുതിയ സ്വീകർത്താക്കളിൽ ഉൾപ്പെട്ടത്. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സേവനത്തിന് നൽകുന്ന അംഗീകാരമായാണ് ഗോൾഡ് വിസ നൽകിയിരിക്കുന്നത്.

   കർണാടകയിലെ തീരദേശ നഗരമായ ഭട്കലിൽ നിന്നാണ് ഡോ: ഇസ്മയിൽ 1982ൽ ദുബായിലെ കരാമയിലെത്തിയത്. കരാമയിൽ അക്കാലത്ത് വളരെ കുറച്ച് ആശുപത്രികളും ക്ലിനിക്കുകളും മാത്രമാണ് ഉണ്ടായിരുന്നത്. അന്നുമുതൽ കരാമ അദ്ദേഹത്തിന്റെ വീടായി മാറുകയായിരുന്നു.

   ഒരു അമേരിക്കൻ ക്ലിനിക്കിലാണ് ആദ്യമായി ഡോ: ഇസ്മയിൽ ജോലിയ്ക്ക് കയറിയത്. മറ്റ് ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് നല്ല ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും കരാമയിൽ ഒരു ക്ലിനിക്കിന്റെ ആവശ്യമുണ്ടെന്ന് താൻ പെട്ടെന്നു മനസ്സിലാക്കിയതായി അദ്ദേഹം പറയുന്നു. 1984 ൽ അദ്ദേഹം കരാമയിൽ ഡോ: ഇസ്മയിൽ പോളിക്ലിനിക് ആരംഭിച്ചു. താമസിയാതെ ദുബായിയിലെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാളി സ്വദേശികൾക്ക് പരിചിതമായ ഒരു പേരായി ഇത് മാറി.   “ഗോൾഡൻ വിസ ലഭിച്ചതിൽ വളരെ സന്തോഷവും നന്ദിയുമുണ്ട്. ഈ വിസ 2031 മെയ് വരെ സാധുവാണ്,” അദ്ദേഹം പറഞ്ഞു. “എന്റെ ആശുപത്രിയിലെ ഏതാനും ഡോക്ടർമാർക്കും മഹാമാരി സമയത്തെ അവരുടെ സേവനത്തിനായി ഈ വിസ അനുവദിച്ചിട്ടുണ്ടെന്ന്” ഡോ. ഇസ്മയിൽ പറഞ്ഞു.

   ഡോ: ഇസ്മയിലിന് നാല് ആൺമക്കളാണുള്ളത്. നാല് പേരും ഡോക്ടർമാർ തന്നെ. മൂത്ത മകൻ ഡോ: മുഹമ്മദ് ദാവൂദ് കാസിയ ഗ്യാസ്ട്രോഎൻട്രോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. രണ്ടാമത്തെ മകൻ ഡോ: മുഹമ്മദ് നൂഹ് കാസിയ കരാമയിലെ പോളിക്ലിനിക്കിൽ എൻഡോഡോണ്ടിസ്റ്റ് ആയി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ ഡോ: ഷീശ് കാസിയ ഇപ്പോൾ കർണാടകയിലെ മംഗലാപുരം കനച്ചൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ഡോ: മുഹമ്മദ് യുഷ കാസിയ അടുത്തിടെയാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഡോ: ഇസ്മയിലിന്റെ മരുമകൻ റാഷിദ് ഹോസ്പിറ്റലിലെ റോയൽ വിംഗിലാണ് ജോലി ചെയ്യുന്നത്.

   “ദുബായിയിൽ ജോലിചെയ്യുന്നത് ഒരു അനുഗ്രഹമാണ്. ഇപ്പോൾ ഇന്ത്യയിലുള്ള എന്റെ സഹോദരന്മാർക്കും അധികൃത‍ർ ഗോൾഡൻ വിസ നൽകി. ഇളയ സഹോദരൻ ഡോ: ശീഷും വരും ദിവസങ്ങളിൽ ഞങ്ങളോടൊപ്പം ചേരും." ഡോക്ടർമാരുടെ പരിശ്രമം തിരിച്ചറിഞ്ഞതിന് അധികൃതർക്ക് നന്ദി പറയുന്നതായി ഡോ: ദാവൂദ് കാസിയ പറഞ്ഞു.

   ഡോ: ഇസ്മയിലിന് ഇപ്പോൾ കരാമയിൽ ഒരു ശസ്ത്രക്രിയാ കേന്ദ്രവും ദുബായിയിലെ വിവിധ സ്ഥലങ്ങളിൽ ആറ് പോളിക്ലിനിക്കുകളുമുണ്ട്. അൽ ക്വോസ്, ജെബൽ അലി, സോനാപൂർ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലും അദ്ദേഹത്തിന് ക്ലിനിക്കുകളുണ്ട്. തൊഴിലാളികളുടെ ചികിത്സയ്ക്കായി കുറഞ്ഞ നിരക്കിലാണ് ഇവിടെ ചികിത്സ വാഗ്ദാനം ചെയ്യുന്നത്. 200ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവ‍ർ ദുബായിയിൽ താമസിക്കുന്നുണ്ട്. ഇതിൽ 80 ലധികം രാജ്യങ്ങളിൽ നിന്നുള്ളവ‌‍ർക്ക് ഡോ: ഇസ്മയിൽ സേവനം വാഗാദാനം ചെയ്തിട്ടുണ്ട്. ഇത് ഒരു വ്യക്തിഗത നേട്ടമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.

   Keywords: Dubai, UAE, UAE Golden Visa, Dr Ismail, ദുബായ്, യുഎഇ, യുഎഇ ഗോൾഡൻ വിസ, ഡോ. ഇസ്മയിൽ

   Published by:user_57
   First published: