• HOME
  • »
  • NEWS
  • »
  • gulf
  • »
  • യുവാവ് കാറിടിച്ച് മരിച്ച സംഭവം: യുഎഇയിലെ ഡ്രൈവർ 40 ലക്ഷം രൂപയോളം ബ്ലഡ്മണി നൽകാൻ കോടതി

യുവാവ് കാറിടിച്ച് മരിച്ച സംഭവം: യുഎഇയിലെ ഡ്രൈവർ 40 ലക്ഷം രൂപയോളം ബ്ലഡ്മണി നൽകാൻ കോടതി

അമിതമായ വേഗത്തിലെത്തിയ വാഹനമിടിച്ച യുവാവ് തൽക്ഷണം മരിച്ചു. അപകടത്തെതുടർന്ന് നിയന്ത്രണം വിട്ടുമറിഞ്ഞ കാർ തകരുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ദുബായ്: യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ യുഎഇയിലെ ഡ്രൈവർക്ക് കനത്ത പിഴ വിധിച്ചു കോടതി. റാസൽ ഖൈമയിലാണ് സംഭവം. ഡ്രൈവറുടെ വീഴ്ചയാണ് അപകടകാരണമെന്ന് വിലയിരുത്തിയ അപ്പീൽ കോടതി രക്തപ്പണമായി രണ്ടുലക്ഷം ദിർഹം പിഴയും മരിച്ചയാളുടെ ആശ്രിതർക്ക് 5000 ദിർഹവും നൽകാൻ ഉത്തരവിട്ടു. കീഴ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് റാസ് അൽ ഖൈമ കാസേഷൻ കോടതിയുടെ വിധി.

    ഒരുവർഷം മുമ്പാണ് ഇപ്പോഴത്തെ കോടതി വിധിക്ക് ആസ്പദമായ അപകടം നടന്നത്. എമിറേറ്റ്സ് ഹൈവേ മുറിച്ചുകടന്ന യുവാവാണ് പ്രതി ഓടിച്ചിരുന്ന വാഹനമിടിച്ചു മരിച്ചത്. അമിതമായ വേഗത്തിലെത്തിയ വാഹനമിടിച്ച യുവാവ് തൽക്ഷണം മരിച്ചു. അപകടത്തെതുടർന്ന് നിയന്ത്രണം വിട്ടുമറിഞ്ഞ കാർ തകരുകയും ചെയ്തു.

    സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ചിരുന്ന യുഎഇ സ്വദേശി കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ റാസ് അൽ ഖൈമ കോടതി ശിക്ഷിച്ചു. പ്രതിക്ക് 5,000 ദിർഹം പിഴയും കോടതി ചാർജുകൾക്കൊപ്പം 200,000 ദിർഹത്തിന്റെ രക്തപ്പണം നൽകാനും ഉത്തരവിട്ടു. ഡ്രൈവർ ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കോടതി വിലയിരുത്തിയിരുന്നു.
    You may also like:Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ [NEWS]Lionel Messi| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ [NEWS] Adah Sharma Pics | നടി ആദ ശർമ്മ വനത്തിനു നടുവിലെ ബംഗ്ലാവിൽ ക്വറന്‍റീനിൽ; ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു [NEWS]
    എന്നാൽ വിചാരണകോടതിയുടെ വിധിക്കെതിരെ പ്രതി റാസ് അൽ ഖൈമ കാസേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് കീഴ് കോടതി വിധി ശരിവെച്ചത്.
    Published by:Anuraj GR
    First published: