നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • യുഎഇയിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ പിടിവീഴും; പിഴ 40000 രൂപ

  യുഎഇയിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ പിടിവീഴും; പിഴ 40000 രൂപ

  ദുബായിൽ നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. പവർ ബൂസ്റ്ററുകളും വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സൈലൻസറുകൾ പരിഷ്‌ക്കരിക്കുന്നതുമൊക്കെയാണ് ഇത്തരത്തിൽ വാഹനത്തിൽ നിന്ന് വലിയ ശബ്ദം കേൾക്കാൻ കാരണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബായ്: കഴിഞ്ഞയാഴ്ച ബർ ദുബായിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ഉറങ്ങി കിടന്നിരുന്ന നാദിയ മൊഹ്‌സനെന്ന യുവതി റോഡിലൂടെ കടന്നുപോയ വാഹനത്തിന്റെ വലിയ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു. ഒരു നിമിഷ നേരത്തെ നിശബ്ദതയ്ക്കുശേഷം, മറ്റൊരു വാഹനത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ ശബ്‌ദം കേട്ട് നാദിയയുടെ കുഞ്ഞും ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. പേടിച്ചു പോയ കുഞ്ഞിനെ പിന്നീട് ആശ്വസിപ്പിച്ച് ഉറക്കാൻ ഏറെ സമയമെടുത്തു. തുടർന്ന് ശബ്ദ മലിനീകരണം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ദുബായ് പൊലീസിനെ വിളിച്ചു. പ്രദേശത്തെ പ്രശ്‌നത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും പൊലീസ് പട്രോളിംഗിന് ഉടൻ എത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി 35 കാരിയായ വീട്ടമ്മ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

   ദുബായിൽ നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. പവർ ബൂസ്റ്ററുകളും വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സൈലൻസറുകൾ പരിഷ്‌ക്കരിക്കുന്നതുമൊക്കെയാണ് ഇത്തരത്തിൽ വാഹനത്തിൽ നിന്ന് വലിയ ശബ്ദം കേൾക്കാൻ കാരണം. ഇതിനെതിരെ ഈ വർഷത്തിന്റെ തുടക്കത്തിൽ റസിഡൻഷ്യൽ ഏരിയകളിലൂടെ വാഹനമോടിക്കുമ്പോൾ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായ് പൊലീസ് പ്രചരണം നടത്തിയിരുന്നു.

   ഇതിനെ തുടർന്ന് മോട്ടോർ ബൈക്കുകൾ ഉൾപ്പെടെ അനധികൃതമായി പരിഷ്‌കരിച്ച 1422 വാഹനങ്ങൾ ദുബായ് പൊലീസ് കണ്ടുകെട്ടി. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും ബൈക്ക് സ്റ്റണ്ടുകളും മറ്റും നടത്തുന്നവരെയും പിടികൂടുന്നതിന് വേണ്ടിയുള്ള ഒരു കാമ്പെയ്‌ൻ ആണിത്. “ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും പിഴ ചുമത്തുകയും റോഡ് സുരക്ഷ നിലനിർത്തുകയും റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുകയുമാണ് ഈ ക്യാമ്പെയ്നിന്റെ ലക്ഷ്യമെന്ന് ” ദുബായ് പൊലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് അൽ മസ്രൂയി പറഞ്ഞു.

   Also Read- സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ

   ബർ ദുബായ് പൊലീസ് സ്റ്റേഷനുമായി ഏകോപിപ്പിച്ചാണ് കാമ്പയിൻ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഇത്തരത്തിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

   ഇത്തരത്തിൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ ജുമൈറ റോഡിൽ 994 വാഹനങ്ങളും അൽ വാസൽ റോഡിൽ നിന്ന് 79 വാഹനങ്ങളും സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് 21 വാഹനങ്ങളും സബീൽ റോഡിൽ മൂന്ന് വാഹനങ്ങളും കണ്ടുകെട്ടിയതായി ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു. ഒൻപത് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിയമലംഘകർ.

   അനധികൃതമായി എഞ്ചിനുകൾ പരിഷ്കരിച്ചതിനും ശബ്ദമുണ്ടാക്കിയതിനുമാണ് ഇവരെ പിടികൂടിയത്. വളരെ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്തതിനും ശബ്ദ മലിനീകരണം ഉണ്ടാക്കിയതിനും മറ്റ് നിരവധി വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്ന് ഖാദിം പറഞ്ഞു.

   വാഹനങ്ങളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്ന യുഎഇയിലെ മോട്ടോർ വർക്ക് ഷോപ്പുകൾക്കും കർശന താക്കീത് നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തിയാൽ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുവാദമില്ല.

   നിയമം ലംഘിക്കുന്നവർക്കുള്ള പിഴ

   യുഎഇ ട്രാഫിക് നിയമമനുസരിച്ച് ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ 2,000 ദിർഹം (40,000 രൂപ) പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അനധികൃതമായി നടത്തുന്ന എഞ്ചിൻ പരിഷ്ക്കരണങ്ങൾക്കും വാഹനത്തിന്റെ അടിത്തറയിലോ ചേസിസിലോ വരുത്തുന്ന മാറ്റങ്ങൾക്കും 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും നൽകും. കൂടാതെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
   Published by:Rajesh V
   First published: