നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഡ്രോൺ ആക്രമണം: സൗദിയിൽ അരംകോ കമ്പനിയുടെ എണ്ണപ്പാടത്തിന് തീപിടിച്ചു

  ഡ്രോൺ ആക്രമണം: സൗദിയിൽ അരംകോ കമ്പനിയുടെ എണ്ണപ്പാടത്തിന് തീപിടിച്ചു

  ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

  • News18
  • Last Updated :
  • Share this:
   റിയാദ്: സൗദി അറേബ്യയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് അരംകോ കമ്പനിയുടെ എണ്ണപ്പാടത്തിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമെന്ന് അരംകോ കമ്പനി അറിയിച്ചു. അബ്ക്വയ്ക്ക്, ഖുറൈസ് മേഖലകളിലെ അരംകോ കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
   ലോകത്തിലെ ഏറ്റവും വലിയ  എണ്ണ കമ്പനികളിൽ ഒന്നാണ് അരംകോ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

   സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ധര്‍ഹാനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന അബ്ക്വയ്ക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗദി എണ്ണയില്‍ ഏറിയപങ്കും ഇവിടെ നിന്നാണ് ശുദ്ധീകരിക്കുന്നത്. കഴിഞ്ഞ മാസവും അരംകോ കമ്പനിയുടെ നാച്വറൽ ഗ്യാസ് സെന്ററിന് നേരെ ആക്രമണമുണ്ടായിരുന്നു.

   Also Read- കുസാറ്റ് മുൻ വി സി നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി; നഷ്ടമായത് രണ്ടുലക്ഷത്തോളം രൂപ

   2015 മുതൽ സൗദി സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇതിനെ തുടർന്ന് എണ്ണപ്പാടങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതർ പലതവണ ആക്രമണം നടത്തിയിരുന്നു.

   First published:
   )}