HOME /NEWS /Gulf / പതിനാലുകാരിയെ ദുബായ് മേട്രോ സ്‌റ്റേഷനില്‍ അപമാനിച്ചു; ഇന്ത്യക്കാരന്‍ പിടിയില്‍

പതിനാലുകാരിയെ ദുബായ് മേട്രോ സ്‌റ്റേഷനില്‍ അപമാനിച്ചു; ഇന്ത്യക്കാരന്‍ പിടിയില്‍

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെട്രോ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു

  • Share this:

    ദുബായ്: പതിനാലുകാരിയെ മദ്യലഹരിയില്‍ അപമാനിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. നിര്‍മ്മാണ തൊഴിലാളിയായ 32 കാരനാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ച കേസില്‍ ദുബായില്‍ പിടിയിലായത്. വിദ്യാര്‍ത്ഥിനി മെട്രോ സ്‌റ്റേഷനിലൂടെ നടക്കുമ്പോഴായിരുന്നു ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചത്.

    അബദ്ധത്തിലാണ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. താന്‍ സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യവേ പെണ്‍കുട്ടിയും ടിക്കറ്റ് നല്‍കുന്നയാളും തന്നെ സമീപിക്കുകയും ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരാതി പറയുകയുമായിരുന്നെന്ന് കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

    Also Read: 'വരുമോ ചാരെ നിന്നച്ഛൻ?' വിവാഹനാളിൽ അച്ഛനൊപ്പം ആൻലിയയുടെ ഗാനം

    പൊലീസുകാരന്‍ യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടി ഓഫീസറെ വിവരമറിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

    പെണ്‍കുട്ടി ഈ സമയത്ത് കരയുകയായിരുന്നെന്നും കരഞ്ഞുകൊണ്ടാണ് തന്നോട് പരാതി പറഞ്ഞതെന്നുമാണ് പൊലീസുകാരന്‍ പറയുന്നത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പെണ്‍കുട്ടി സ്റ്റേഷനിലൂടെ വരുമ്പോള്‍ കയറിപിടിക്കുകയായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെട്രോ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.

    First published:

    Tags: Dubai, Dubai news, Dubai police, Gulf, Gulf news, ദുബായ്, ദുബായ് വാർത്തകൾ