HOME » NEWS » Gulf » DUBAI BASED INDIAN GETS A SOLO TRIP ON A 360 SEAT PLANE FOR RS 18000

360 സീറ്റ് വിമാനത്തിൽ ഒറ്റയ്ക്കൊരു യാത്ര; മുംബൈയിൽനിന്നും ദുബായിലേക്ക് അവിസ്മരണീയമായൊരു അനുഭവം

18000 രൂപയുടെ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് എടുത്തതെങ്കിലും വിമാനത്തിനുള്ളിൽ ജാവേരിക്ക് ലഭിച്ചത് രാജകീയ പരിഗണന. ജാവേരിക്കു വേണ്ടി മാത്രമായിരുന്നു വിമാനത്തിലെ അറിയിപ്പുകളും എയർ ഹോസ്റ്റസുമാരുടെ സേവനവുമെല്ലാം.

News18 Malayalam | news18-malayalam
Updated: May 26, 2021, 10:42 PM IST
360 സീറ്റ് വിമാനത്തിൽ ഒറ്റയ്ക്കൊരു യാത്ര; മുംബൈയിൽനിന്നും ദുബായിലേക്ക് അവിസ്മരണീയമായൊരു അനുഭവം
News18
  • Share this:
ഭവേഷ് ജാവേരി കഴിഞ്ഞ 20 വർഷമായി മുംബൈയിൽനിന്ന് ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്നയാളാണ്. എന്നാൽ ഇതുവരെ ഒരിക്കൽപോലും ഉണ്ടായിട്ടില്ലാത്ത അനുഭവമാണ് മെയ് 19ന് ജാവേരിക്കു ഉണ്ടായത്. മുംബൈയിൽനിന്ന് ദുബായിലേക്കു പോകുന്ന 360 സീറ്റുകളുള്ള വിമാനത്തിൽ യാത്രക്കാരനായി ജാവേരി മാത്രം. 18000 രൂപയുടെ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് എടുത്തതെങ്കിലും വിമാനത്തിനുള്ളിൽ ജാവേരിക്ക് ലഭിച്ചത് രാജകീയ പരിഗണന. ജാവേരിക്കു വേണ്ടി മാത്രമായിരുന്നു വിമാനത്തിലെ അറിയിപ്പുകളും എയർ ഹോസ്റ്റസുമാരുടെ സേവനവുമെല്ലാം.

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വിമാനയാത്രയായിരുന്നു അതെന്ന് ജാവേരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ വിമാനത്തിലേക്ക് കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ കൈയടിച്ച്‌ വരവേൽപ്പ് നൽകി. ജീവിതത്തിൽ പലപ്പോഴായി 240 തവണയെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ലഭിക്കാത്ത അനുഭവമായിരുന്നു ഇത്തവണത്തേത്. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ യാത്രയായിരുന്നു അത്.' ഭവേഷ് ജാവേരി പറഞ്ഞു.

മുംബൈയിലെ ഛത്രപതി ശിവജി ടെർമിനലിൽനിന്ന് പുറന്നുയരുന്നതിന് മുമ്പു മുതൽ വിമാനത്തിനുള്ളിൽ മുഴങ്ങി കേട്ട അറിയിപ്പുകള്‍ ജാവേരിക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. 'മിസ്റ്റര്‍, ജാവേരി താങ്കളുടെ സീറ്റ് ബെല്‍റ്റ് മുറുക്കിയിടൂ, മിസ്റ്റര്‍ ജാവേരി, നമ്മള്‍ ലാന്‍ഡ് ചെയ്യാന്‍ പോകുകയാണ്...' അങ്ങനെ ജാവേരിക്കു കേൾക്കാൻ വേണ്ടി മാത്രമുള്ള അറിയിപ്പുകള്‍.

വിമാനത്തില്‍ നിന്ന് ഇറങ്ങി കണ്‍വെയര്‍ ബെല്‍റ്റിനടുത്ത് എത്തിയപ്പോഴും ബാഗെടുക്കാന്‍ ജാവേരി മാത്രം. കഴിഞ്ഞ 20 വര്‍ഷമായി ദുബായില്‍ സ്ഥിരതാമസമാക്കിയ ഭവേഷ് ജാവേരിയുടെ വിമാനയാത്രകളിൽ ഇങ്ങനെയൊരു അനുഭവം ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. ബോയിങ് 777 മുംബൈ- ദുബായ് റൂട്ടില്‍ ചാര്‍ട്ടേഡ് ചെയ്ത വിമാനത്തിന് 70 ലക്ഷം രൂപയെങ്കിലും യാത്രാ നിരക്കായി ഈടാക്കും. ആ സ്ഥാനത്താണ് വെറും 18,000 രൂപക്ക് ടിക്കറ്റെടുത്താണ് ജാവേരിക്ക് ഈ രാജകീയ യാത്ര ലഭിച്ചത്.

കോവിഡ് രണ്ടാം തരംഗം കാരണം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു എ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യു. എ. ഇ പൗരന്മാര്‍ക്കോ യു.എ.ഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്കോ ഡിപ്ലോമാറ്റിക് മിഷന്‍ ഉള്ളവര്‍ക്കോ മാത്രമായാണ് യു.എ.ഇ യാത്ര പരിമിതപ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ വിസ ഉള്ള ഭവേഷ് ജാവേരിക്ക് അങ്ങനെയാണ് തിരിച്ചുവരുന്ന വിമാനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചത്. 8 ലക്ഷം രൂപ മുടക്കി 17 ടണ്‍ ഇന്ധനം നിറച്ചാണ് ഇക്കോണമി ക്ലാസില്‍ ടിക്കറ്റെടുത്ത ജാവേരിക്ക് വേണ്ടി ബോയിങ് 777 വിമാനം മുംബൈയിൽനിന്ന് ദുബായിലേക്ക് പറന്നത്.
Published by: Anuraj GR
First published: May 26, 2021, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories