സ്വന്തം വിവാഹവേദിയിൽ നിന്ന് വരനെ ഇറക്കിവിട്ടു

ലെബനീസ് വംശജനായ ഒരു പരിചയക്കാരൻ പ്രത്യേക ഡിസ്കൗണ്ടിൽ ഹോട്ടൽ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നൽകി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവിൽ നിന്ന് വാങ്ങിയത്.

News18 Malayalam
Updated: January 23, 2019, 8:12 AM IST
സ്വന്തം വിവാഹവേദിയിൽ നിന്ന് വരനെ ഇറക്കിവിട്ടു
ലെബനീസ് വംശജനായ ഒരു പരിചയക്കാരൻ പ്രത്യേക ഡിസ്കൗണ്ടിൽ ഹോട്ടൽ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നൽകി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവിൽ നിന്ന് വാങ്ങിയത്.
  • Share this:
ദുബായ് : വിവാഹത്തിനായി വേദിയിലെത്തിയ വരനെ മടക്കി അയച്ചു. ദുബായിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ സ്വന്തം വിവാഹത്തിനായെത്തിയ ഇന്ത്യൻ സ്വദേശിയെയാണ് വിവാഹ വേദി ബുക്കിംഗ് നടന്നിട്ടില്ലെന്ന് കാരണത്തിൽ ഹോട്ടൽ അധികൃതർ മടക്കി അയച്ചത്. ഇതിനെ തുടർന്ന് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. പിന്നാലെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇയാൾ മനസിലാക്കുന്നത്.

Also Readസഖ്യത്തിനില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിൽ BJPയെ പിന്തുണക്കും: ശിവസേന

ലെബനീസ് വംശജനായ ഒരു പരിചയക്കാരൻ പ്രത്യേക ഡിസ്കൗണ്ടിൽ ഹോട്ടൽ ബുക്ക് ചെയ്ത് തരാമെന്ന വാഗ്ദാനം നൽകി 26000 ദിര്‍ഹമാണ് 35 കാരനായ യുവാവിൽ നിന്ന് വാങ്ങിയത്. തുടർന്ന് വിവാഹദിനത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വരന്റെ വേഷത്തിൽ ജുമൈറയിലെ ഹോട്ടലിലെത്തിയപ്പോഴാണ് തന്റെ പേരിൽ ഒരു ബുക്കിംഗും നടന്നിട്ടില്ലെന്ന് വരൻ അറിയുന്നത്. പലതവ‌ണ സുഹൃത്തിനെ വിളിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന മറുപടി നൽകി ഇയാൾ ഒഴിവാകുകയായിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ ഹോട്ടൽ അധികൃതർ കൈമലർത്തി. നൂറ്റിഅമ്പതോളം അഥിതികൾക്ക് മുന്നിൽ താൻ നാണം കെട്ടുപോയെന്നും ഒടുവില്‍ വിവാഹം മാറ്റി വയ്ക്കേണ്ട അവസ്ഥയായെന്നും ഇയാൾ പറയുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ദുബായിലെ മറ്റൊരു ഹോട്ടലിൽ വച്ചാണ്  വിവാഹ ചടങ്ങുകള്‍ നടന്നത്.

Also Read-മൂവായിരത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ദുബായ് പൊലീസ്

നാണക്കേടിനും ധനനഷ്ടത്തിനും പുറമെ അവസാനഘട്ടത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിവാഹവേദി ഒരുക്കാൻ കഷ്ടപ്പെടേണ്ടി വന്നുവെന്നാണ് യുവാവ് പറയുന്നത്. തന്നെ പറ്റിച്ച സുഹൃത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണിയാൾ. ദുബായിലെ ഫൈവ്സ്റ്റാർ ഹോട്ടല്‍ ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് സുഹൃത്ത് തന്റെ വിശ്വാസം നേടിയെടുത്തത്. വേദിക്കായി അൻപത് ശതമാനത്തോളം ഡിസ്കൗണ്ടും നേടിത്തരാമെന്ന് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ ഇത്തരം ഒരു ചതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുബായിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ യുവാവ് വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍