HOME » NEWS » Gulf »

സഹപ്രവർത്തകയെ രണ്ട് തവണ പീഡിപ്പിച്ചു; ക്ലീനർക്ക് ഒരു വർഷം തടവ് ശിക്ഷ

ജൂൺ ഏഴിനാണ് സംഭവം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: November 2, 2019, 2:47 PM IST
സഹപ്രവർത്തകയെ രണ്ട് തവണ പീഡിപ്പിച്ചു; ക്ലീനർക്ക് ഒരു വർഷം തടവ് ശിക്ഷ
Jail
  • Share this:
ദുബായ്: ക്ലീനിംഗ് ജോലിക്കാരിയായ സഹപ്രവർത്തകയെ പീഡിപ്പിച്ച ബംഗ്ലാദേശി യുവാവിന് ഒരു വർഷം തടവ്ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാഴാഴ്ചയാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ജോലിചെയ്യുന്ന കെട്ടിടത്തിലെ സ്റ്റോർ റൂമിൽ വെച്ച് നേപ്പാളുകാരിയായ സഹപ്രവർത്തകയെ ഇയാൾ രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

also read:കുഞ്ഞിനെ ആക്രമിക്കാനെത്തിയവരെ സധൈര്യം നേരിട്ട് ഒരമ്മ; വൈറലായി വീഡിയോ

ജൂണിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്യാ കോടതി കണ്ടെത്തി. ജയിൽ ശിക്ഷ പൂർത്തിയാക്കുന്നതോടെ ഇയാളെ നാടുകടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.

ജൂൺ ഏഴിനാണ് സംഭവം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ക്ലീനിംഗ് സാധനങ്ങൾ സ്റ്റോറുമിൽ കൊണ്ടുവയ്ക്കാൻ എത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. ഇക്കാര്യം ഇന്ത്യക്കാരിയായ സൂപ്പർവൈസറോടാണ് യുവതി ആദ്യം പറഞ്ഞത്. അവരുടെ നിർദേശപ്രകാരമാണ് പൊലീസിൽ പരാതി നൽകിയത്.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം പ്രതിക്ക് അപ്പീൽ നൽകാം.
First published: November 2, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories