വിലപിടിപ്പുള്ള വാച്ചുകൾ വേസ്റ്റ് ബോക്സിൽ; 16 കോടി വിലവരുന്ന 86 വാച്ചുകൾ മോഷ്ടിച്ച് ക്ലീനർ

മുമ്പ് 520,000 ദിർഹം(1,01,81,635 രൂപ) വിലമതിക്കുന്ന രണ്ട് വാച്ചുകൾ മോഷ്ടിച്ചതായും ഒരു പാകിസ്ഥാനിക്ക് 20,000 ദിർഹത്തിന് (3,91,595രൂപ) വിറ്റതായും പ്രതി സമ്മതിച്ചു.

News18 Malayalam | news18-malayalam
Updated: February 21, 2020, 3:13 PM IST
വിലപിടിപ്പുള്ള വാച്ചുകൾ വേസ്റ്റ് ബോക്സിൽ; 16 കോടി വിലവരുന്ന 86 വാച്ചുകൾ മോഷ്ടിച്ച് ക്ലീനർ
representation
  • Share this:
ദുബായ്: ദുബായിൽ ക്ലീനർ കോടികൾ വില വരുന്ന വാച്ചുകൾ മോഷ്ടിച്ചതായി ആരോപണം. 8.4 മില്യൺ ദിർഹം (ഏതാണ്ട്16,44,75,996 രൂപ )വില വരുന്ന 86 വാച്ചുകൾ മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ദുബായ് ഗോൾഡ് മാര്‍ക്കറ്റിലെ മൂന്ന് കടകളിലാണ് മോഷണം നടത്തിയിരിക്കുന്നത്.

ഇന്ത്യക്കാരനായ ക്ലീനറാണ് പ്രതി. വിലപിടിപ്പുള്ള വാച്ചുകൾ വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞ ശേഷം പിന്നീട് ഇയാൾ അവിടെ ചെന്ന് എടുക്കുമായിരുന്നു. ഇത്തരത്തിലായിരുന്നു മോഷണം.

also read:ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്തു; യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ

2019 ഡിസംബറിൽ ഒരു കടയിലെ ഒരു സെയിൽസ്മാൻ മാലിന്യക്കൂമ്പാരത്തിലെ ഒരു വെളുത്ത ബോക്സിനുള്ളിൽ 30,000 ദിർഹം(58,759.40 രൂപ) വില വരുന്ന വാച്ച് കണ്ടെത്തി. ആരെങ്കിലും അബദ്ധത്തിൽ വാച്ച് വലിച്ചെറിഞ്ഞുവെന്ന് കരുതി വാച്ച് ഇറാഖി ഉടമയ്ക്ക് കൈമാറി.

പ്രതി വാച്ച് മോഷ്ടിക്കുന്നതും പെട്ടിയിൽ ഇട്ടതും ചവറ്റുകുട്ടയിൽ എറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി കടയിലെ സെയിൽസ്മാൻ തന്റെ പാട്നറോട് പറഞ്ഞതായി ഇറാഖി വ്യവസായി കോടതിയിൽ പറഞ്ഞു.

മോഷണം ഇറാഖുകാരനോട് പ്രതി സമ്മതിച്ചെങ്കിലും കൂടുതൽ വാച്ചുകൾ മോഷ്ടിച്ചെന്ന കാര്യം നിഷേധിച്ചു. തനിക്ക് പണം ആവശ്യമാണെന്നും ഒരു വാച്ച് മാത്രമാണ് മോഷ്ടിച്ചതെന്നും പ്രതി അവകാശപ്പെട്ടിരുന്നു. പക്ഷെ സംശയം തോന്നിയതോടെ അന്വേഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുമ്പ് 520,000 ദിർഹം(1,01,81,635 രൂപ) വിലമതിക്കുന്ന രണ്ട് വാച്ചുകൾ മോഷ്ടിച്ചതായും ഒരു പാകിസ്ഥാനിക്ക് 20,000 ദിർഹത്തിന് (3,91,595രൂപ) വിറ്റതായും പ്രതി സമ്മതിച്ചു.

ഒരു കഫേയിൽ വച്ച് പാകിസ്താൻകാരനെ കണ്ടുമുട്ടുകയും കുറഞ്ഞ വിലയ്ക്ക് വാച്ചുകൾ വിൽക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് പാകിസ്ഥാൻകാരന് അറിയാമെന്നും അതിനാലാണ് കുറഞ്ഞ വിലയ്ക്ക് വാച്ചുകൾ വിൽക്കാൻ കാരണമെന്നും ഇറാഖി വ്യവസായി കോടതിയിൽ അറിയിച്ചു.

പ്രതി 8.4 മില്യൺ ദിർഹം (ഏതാണ്ട്16,44,75,996 രൂപ )വില വരുന്ന 86 വാച്ചുകൾ മോഷ്ടിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.
First published: February 21, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading