• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മദ്യവില്‍പ്പന സംഘത്തിന്റെ മോഹിപ്പിക്കുന്ന കോഴ നിരസിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദുബായിയുടെ ആദരവും സ്ഥാനക്കയറ്റവും

മദ്യം വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടരുതെന്ന് എന്നതായിരുന്നു ഇവരുടെ ആവശ്യം

news18
Updated: March 24, 2019, 10:19 AM IST
മദ്യവില്‍പ്പന സംഘത്തിന്റെ മോഹിപ്പിക്കുന്ന കോഴ നിരസിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദുബായിയുടെ ആദരവും സ്ഥാനക്കയറ്റവും
dubai cop
news18
Updated: March 24, 2019, 10:19 AM IST
ദുബായ്: മോഹിപ്പിക്കുന്ന കൈക്കൂലി നിരസിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പൊലീസ്. സ്ഥാനക്കയറ്റം നല്‍കിയാണ് മുഹമ്മദ് അബ്ദുല്ല ബിലാല്‍ എന്ന ഉദ്യോഗസ്ഥന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചത്. മദ്യവില്‍പ്പന സംഘത്തിന്റെ വാഗ്ദാനാമായിരുന്നു അബ്ദുല്ല ബിലാല്‍ നിഷേധിച്ചത്.

സത്യന്ധത കാണിച്ചതിനാണ് സ്ഥാനക്കയറ്റവും അനുമോദനവും നല്‍കിയതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. മാസംതോറും 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാര്‍, അഡ്വാന്‍സ് ആയി 30,000 ദിര്‍ഹവും നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന് ലഭിച്ച വാഗ്ദാനം.

Also Read: 'ജനനേന്ദ്രിയും ഛേദിക്കും, അമ്മയെ ബലാല്‍സംഗം ചെയ്യും; ഭാര്യയുമായി ബന്ധമുള്ള യുവാവിന് ഭര്‍ത്താവിന്റെ ഭീഷണി

അല്‍ മുഹൈസ്‌ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടരുതെന്ന് എന്നതായിരുന്നു ഇവരുടെ ആവശ്യം. ഈ സംഘത്തെ നിരീക്ഷിക്കാനും പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു. മോഹിപ്പിക്കുന്ന ഈ വാഗ്ദാനം ഓഫീസര്‍ നിരസിക്കുകയായിരുന്നു.

അബ്ദുല്ല ബിലാലിനെ മേജര്‍ ജനറല്‍ അല്‍ മറി സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുകയായിരുന്നു. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും വലിയ പ്രചോദനമാണ് ആദരവ് നല്‍കുന്നതെന്നും തുടര്‍ന്നും സത്യസന്ധയോടെയും ആത്മാര്‍ഥമായും ജോലി ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

First published: March 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...