News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 29, 2020, 6:59 AM IST
Private Photos
ദുബായ്; സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിൽ യുവതിയുടെ സ്വകാര്യ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിട്ട 33 കാരനെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കുറ്റവിമുക്തനാക്കി. പരാതിക്കാരിയും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കോടതി കേസ് അവസാനിപ്പിച്ചത്.
പരാതിക്കാരിയായ ഡോക്ടറെ പ്രതി ബ്ലാക്ക്മെയിൽ ചെയ്തതെന്ന കേസിൽ കോടതി നേരത്തെ വാദം കേട്ടിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈമാറാനാണ് പ്രതി ആവശ്യപ്പെട്ടതെന്ന് പരാതിയിൽ ഉണ്ടായിരുന്നു. കൂടാതെ പ്രതിയുടെ പേരിൽ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടതായി പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് എട്ടിന് നടന്ന സംഭവം അൽ ബർഷ പോലീസ് സ്റ്റേഷനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
'ദുബായിലെ ഏതെങ്കിലും ഹോട്ടലിൽ ഞാൻ അയാൾക്കായി ഒരു മുറി ബുക്ക് ചെയ്യാനും ചെലവുകൾ വഹിക്കാനും നിർദേശിച്ചു. കൂടാതെ 5,000 ദിർഹം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് അത് 10000 ദിർഹമായി ഉയർത്തി. എന്നാൽ ഇതിന് വിസമ്മതിച്ചതോടെയാണ് എന്റെ സ്വകാര്യ ചിത്രങ്ങൾ സ്നാപ്ചാറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്”- പരാതിക്കാരി പറയുന്നു.
“ഞാൻ അയാളുമായി നേരിട്ട് ഇടപെട്ടിട്ടില്ലാത്തതിനാൽ, എന്റെ സ്വകാര്യ ചിത്രങ്ങൾ അയാളുടെ കൈവശം ലഭിച്ചത് അത്ഭുതപ്പെടുത്തി. സ്നാപ്ചാറ്റിലെ എന്റെ അക്കൗണ്ട് ഹാക്കുചെയ്തതായും അയാൾ പിന്നീട് ഫോണിലൂടെ പറഞ്ഞു"-പരാതിക്കാരി പറയുന്നു. സംഭവദിവസം രാവിലെ, പ്രതി പരാതിക്കാരിയെ ആവർത്തിച്ച് വിളിച്ചു, താൻ അബുദാബിയിൽ നിന്നാണ് വരുന്നതെന്ന് യുവതിയോട് അയാൾ പറഞ്ഞു, അവനെ കാണാൻ വില്ലയിൽ നിന്ന് പുറത്തുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അയാൾ വീടിന് പുറത്തെത്തി, ഗേറ്റ് തുറക്കാത്തതിനാൽ, അതിലേക്ക് കാറിടിച്ചുകയറ്റി തകർത്തതായും പരാതിക്കാരി പറയുന്നു. പിന്നീട് തന്റെ മാതാപിതാക്കൾ താമസിക്കുന്ന സ്ഥലത്തുപോയി അവരെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഒരു മാസത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസ് ഒത്തുതീർപ്പായത്.
Published by:
Anuraj GR
First published:
November 29, 2020, 6:59 AM IST