ഇന്റർഫേസ് /വാർത്ത /Gulf / ദുബായ് കിരീടാവകാശി ഷേഖ് ഹംദാന് ഇരട്ടകുട്ടികൾ ജനിച്ചു

ദുബായ് കിരീടാവകാശി ഷേഖ് ഹംദാന് ഇരട്ടകുട്ടികൾ ജനിച്ചു

Dubai Crown Prince_twins

Dubai Crown Prince_twins

ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ജനിച്ചത്.

  • Share this:

ദുബായ് കിരീടാവകാശിയായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനു ഇരട്ടകുട്ടികൾ പിറന്നു. ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ജനിച്ചത്. വ്യാഴാഴ്ചയായിരുന്നു ഹംദാന്‍-ഷെയ്ഖ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

ഷേഖ് ഹംദാന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ദൈവത്തിനാണ് സര്‍വ സ്തുതിയും എന്ന അടിക്കുറിപ്പോടെ മക്കളെ കൈകളിലെടുത്ത് സോഫയിലിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ചു.

ആണ്‍കുട്ടിക്ക് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും പെണ്‍കുട്ടിക്ക് ഷെയ്ഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞി​ന്‍റെ മാതാവിന്‍റെ പേര് തന്നെയാണ് മകള്‍ക്ക് നല്‍കിയത്. മകന് വല്യഉപ്പയുടെ ഉപ്പയുടെ പേരായ റാഷിദ് എന്നും നല്‍കി. റാഷിദ് എന്നാല്‍ മാര്‍ഗദര്‍ശിയെന്നും ഷേയ്ഖ എന്നാല്‍ രാജകുമാരി എന്നുമാണ് അര്‍ത്ഥം.

ഭരണാധികാരി ശൈഖ് മുഹമ്മദി​ന്‍റെ പിതാവ് ഷെയ്ഖ് റാഷിദിന്‍റെ ചിത്രത്തിനരികില്‍ ഇരട്ടകുട്ടികളുമായി ഇരിക്കുന്ന ചിത്രമാണ് ഹംദാന്‍ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്​തിട്ടുള്ളത്​. ഹംദാ​ന്‍റെ സഹോദരിമാരായ ഷെയ്ഖ ലത്തീഫയും ഷെയ്ഖ മറിയമും ആശംസകളുമായി ഇന്‍സ്​റ്റാഗ്രാമിലെത്തി. ഹംദാനും ഭാര്യക്കും സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹമാണ്​.

കുടുംബസമേത് ദുബായിലേക്ക് ടൂർ പോയ വ്യവസായി

രാജ്യം കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ്. പല രാജ്യങ്ങളും ഇതു കാരണം ഇന്ത്യയില്‍ നിന്നുള്ള വിമാനസ‍‍ര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കിടയിലും ഒരു ബിസിനസുകാരന്‍ കുടുംബസമേതം ദുബായിലേക്ക് പറന്നു. വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്ന പ്രശസ്ത ബിസിനസുകാരന്‍ മുഷ്താക് അന്‍ഫറാണ് 55 ലക്ഷം രൂപ മുടക്കി സ്വകാര്യ വിമാനത്തില്‍ യാത്ര നടത്തിയത്.

അമ്മയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അസമിലേക്ക് എത്തിയതായിരുന്നു അന്‍ഫര്‍. എന്നാല്‍ കോവിഡ് 19 രണ്ടാം തരംഗം കാരണം തിരിച്ചു പോവാനാകാതെ കുടുങ്ങുകയായിരുന്നു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കാരണം യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിമാനസ‍ര്‍വീസുകള്‍ താത്കാലികമായി നിരോധിച്ചിരുന്നു. അതുകൊണ്ട് അന്‍ഫറിന് ദുബായിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല.

Also Read- പ്രകൃതിയുടെ വിളി വന്നാല്‍പ്പിന്നെ! 150 കി.മീ. വേഗതയിലെ ട്രെയിനിന്‍റെ കോക്​പിറ്റില്‍നിന്ന്​ ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി

വിവിധ രാജ്യങ്ങളിലായി സുഗന്ധദ്രവ്യങ്ങളുടെ വ്യാപരം നടത്തുന്നയാളാണ് മുഷ്താഖ് അന്‍ഫര്‍. കൂടാതെ ജാമിയത്ത് ഉലമ അസം പ്രസിഡന്‍റ് കൂടിയാണ്. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ് അദ്ദേഹം സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഭാര്യ, മകന്‍, കൊച്ചുമക്കള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം ദുബായിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 55 ലക്ഷമാണ് ഗുവാഹത്തിയില്‍ നിന്ന് ദുബായിലേക്ക് മടങ്ങാന്‍ ഈ എന്‍‌ആര്‍‌ഐ വ്യവസായി ചെലവഴിച്ചതെന്നും റിപ്പോ‍ര്‍ട്ടില്‍ പറയുന്നു.

First published:

Tags: Guldf news, Rown Prince of Dubai, Sheikh Hamdan bin Mohammed bin Rashid Al Maktoum, Uae, Uae news