HOME » NEWS » Gulf » DUBAI DUTY FREE RAFFLE 25 WORKERS TO SPLIT RS 7 CRORE

ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടി സമ്മാനം; ഭാഗ്യമെത്തിയത് 25 കുടുംബങ്ങളിലേക്ക്

5 ജീവനക്കാര്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം അടിച്ചത്.

News18 Malayalam | news18-malayalam
Updated: March 22, 2021, 12:33 PM IST
ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടി സമ്മാനം; ഭാഗ്യമെത്തിയത് 25 കുടുംബങ്ങളിലേക്ക്
രാഹുലും കുടുംബവും
  • Share this:
ദുബായ്: മലയാളിക്ക് ദുബായിയിൽ ഏഴുകോടി രൂപയുടെ ലോട്ടറി അടിച്ചു. പക്ഷേ തലവരമാറുന്നത് 25 കുടുംബങ്ങളുടേതും. അൽഖൂസ് സ്കൂൾ ട്രാൻസ്പോർട്ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം അടിച്ചത്.

മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിലിന്റെ (34) പേരിലാണ് ഇവർ ടിക്കറ്റെടുത്തത്. കഴിഞ്ഞ 12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന രാഹുൽ സ്കൂൾ ട്രാൻസ്പോർട്ട് കമ്പനിയില്‍ ഫിനാൻസ് ഓഫീസറാണ്. ഈ സംഘം കഴിഞ്ഞ നാല് വർഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരിൽ കൂടുതൽ പേരും ബസ് ഡ്രൈവർമാരാണ്.

1999 ൽ ആരംഭിച്ച ശേഷം ഈ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേ‌ടുന്ന 178ാമത്തെ ഇന്ത്യക്കാരാണ് രാഹുലും ടീമും. ഇന്നലെ രാത്രി ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടിയ റഷ്യൻ ടെന്നിസ് താരം അസ്ലൻ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പർ വിജയ ടിക്കറ്റ് എടുത്തത്.

സാധാരണ രാവിലെയാണ് നറുക്കെടുപ്പ് നടക്കാറുള്ളത് എന്നതിനാൽ ആ സമയത്ത് സമ്മാന വിവരവുമായി ഫോൺകോൾ എത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് രാഹുൽ പറഞ്ഞു. ഇന്ന് മറ്റൊരു ഫോൺ കോളും ഇ-മെയിലും ലഭിച്ചു. ഫെബ്രുവരി 25ന് ഓൺലൈനിലൂടെയാണ് രാഹുൽ ടിക്കറ്റെടുത്തത്. 1000 ദിർഹം വിലയുള്ള ടിക്കറ്റിനായി ഇദ്ദേഹം 100 ദിർഹം ചെലവഴിച്ചപ്പോൾ ബാക്കി 900 ദിർഹം 24 പേർ ചേർന്ന് നൽകി.

Also Read- ഫേസ്ബുക്കിൽ പോസ്റ്റിട്ടു; നടൻ വിജിലേഷിന് കൂട്ടായി സ്വാതി എത്തി, കല്യാണം ക്ഷണിച്ച് താരം

ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. സമ്മാനം നേടിയ സംഘത്തിലൊരാളായ ടി ജി സജീവ് കുമാറും മലയാളിയാണ്. ഇദ്ദേഹം കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുന്നു. 4000 ദിർഹം മാസശമ്പളമുള്ള തനിക്ക് 25 മുതൽ 26 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് ആയി ഒരു മില്യൺ ഡോളർ നേരത്തെ, ദുബായിൽ ജോലി ചെയ്തിരുന്ന അമ്പത്തിമൂന്നുകാരനായ രാഹുൽ ജുൽകക്കാണ് അടിച്ചത്. ഇപ്പോൾ നൈജീരിയയിലെ പോർട് ഹാർകോർടിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിതമായി എത്തിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് രാഹുൽ ജുൽക ഇപ്പോഴും. ഫെബ്രുവരി 17ന് ഓൺലൈനിലാണ് രാഹുൽ ജുൽക ടിക്കറ്റ് എടുത്തത്.

2009 വരെ രണ്ടു വർഷം ആയിരുന്നു ജുൽക ദുബായിൽ ജോലി ചെയ്തിരുന്നത്. അതേസമയം, ലഭിച്ച തുക എന്തു ചെയ്യണമെന്ന് കൃത്യമായി പദ്ധതിയുണ്ട് ഇദ്ദേഹത്തിന്. ലഭിച്ച സമ്മാന തുകയിൽ ഒരു ഭാഗം സേവ് ചെയ്യാനാണ് പദ്ധതി. ബാക്കിയുള്ള തുകയ്ക്ക് വീടിന്റെ ലോണും പേഴ്സണൽ ലോണും അടച്ചു തീർക്കണം.

ക്ലാരിഡൻ ഹോട്ടൽസ് ആൻഡ് റിസോർട്ടുകളിലെ ജനറൽ മാനേജർ ആയാണ് രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്നത്. രണ്ടു മക്കളുടെ പിതാവായ ഇദ്ദേഹത്തിന് ഈ വിജയത്തിൽ വളരെ വലിയ സന്തോഷമുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയുടെ ഒരു ഭാഗം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊൻപത് വയസുള്ള ഷാർദുൽ മകനും 24 വയസുള്ള ജുൽക മകളുമാണ്.
Published by: Rajesh V
First published: March 22, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories