ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലെ 'വ്യൂ പോയിന്‍റ്' At The ToP വിൽപനയ്ക്ക്; വില 7100 കോടിയിലേറെ രൂപ!

റിയൽ എസ്റ്റേറ്റ് മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബുർജ് ഖലീഫയിലെ വ്യൂ പോയിന്‍റ് വിൽക്കുന്നതെന്ന് എമാർ പ്രോപർട്ടീസ് വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: December 24, 2019, 9:24 AM IST
ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലെ 'വ്യൂ പോയിന്‍റ്'  At The ToP വിൽപനയ്ക്ക്; വില 7100 കോടിയിലേറെ രൂപ!
burj khalifa
  • Share this:
ദുബായ്: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിലെ ഏറ്റവും മുകളിലുള്ള വ്യൂ പോയിന്‍റ്  At The ToP വിൽപനയ്ക്കെന്ന് റിപ്പോർട്ട്. യുഎഇയിലെ എമാർ പ്രോപർട്ടീസാണ് ബുർജ് ഖലീഫയിലെ ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്‍റ് വിൽപനയ്ക്ക് വെക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബുർജ് ഖലീഫയിലെ വ്യൂ പോയിന്‍റ് വിൽക്കുന്നതെന്ന് എമാർ പ്രോപർട്ടീസ് വ്യക്തമാക്കുന്നു. ഏകദേശം 7100 കോടിയിലേറെ രൂപ(ഒരു ബില്യൺ ഡോളർ) ആണ് വിൽപനയിലൂടെ പ്രതീക്ഷിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ബുർജ് ഖലീഫയിലെ വ്യൂ പോയിന്‍റ് വിൽപനയ്ക്കായി എമാർ പ്രോപർട്ടീസ് സ്റ്റാൻഡേർഡ് ചാർട്ടേർഡിനെ ചുമതലപ്പെടുത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദുബായ് സർക്കാരിന്‍റെ 29.2 ശതമാനം ഷെയർ ഉള്ള സ്ഥാപനമാണ് എമാർ പ്രോപർട്ടീസ്. നവംബർ മുതലാണ് ഇതിന്‍റെ വിൽപന സംബന്ധിച്ച നീക്കങ്ങൾ ആരംഭിച്ചത്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനേക്കാൾ രണ്ടിരട്ടിയും പാരീസിലെ ഈഫൽ ടവറിനേക്കാൾ മൂന്നിരട്ടിയും അധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമായ ബുർജ് ഖലീഫ 2018ൽ മാത്രം രാത്രികാഴ്ചകൾ കാണാൻ ഒന്നര കോടിയിലേറെ ആളുകൾ സന്ദർശിച്ചു.
Published by: Anuraj GR
First published: December 24, 2019, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading