നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന് നഗ്നദൃശ്യം പ്രചരിപ്പിച്ചു; ഒപ്പം താമസിച്ചിരുന്നയാളുടെ പരാതിയിൽ യുവാവിന് ആറുമാസം തടവ്

  കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന് നഗ്നദൃശ്യം പ്രചരിപ്പിച്ചു; ഒപ്പം താമസിച്ചിരുന്നയാളുടെ പരാതിയിൽ യുവാവിന് ആറുമാസം തടവ്

  ഈ ദൃശ്യം ഒപ്പം താമസിച്ചിരുന്നയാളുടെ സഹോദരന് പ്രതി അയച്ചുനൽകുകയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ബായ്: കടം വാങ്ങിയ 500 ദിർഹം തിരിച്ചുനൽകാത്തതിന് ഒപ്പം താമസിച്ചയാളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചതായി യുവാവിനെതിരെ കേസ്. ദുബായിലാണ് സംഭവം. വിചാരണയ്ക്കൊടുവിൽ യുവാവിന് കോടതി ആറു മാസം തടവിന് ശിക്ഷിച്ചു.

   സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 27കാരാണ് ഒപ്പം താമസിക്കുന്നയാളുടെ നഗ്നദൃശ്യം പകർത്തിയത്. ജോലിസ്ഥലത്തുവെച്ച് വാങ്ങിയ 500 ദിർഹം തിരിച്ചുനൽകാത്തതിൽ പ്രകോപിതനായാണ് ഇതെന്ന് പ്രതി പ്രോസിക്യൂട്ടറോട് സമ്മതിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തണമെന്ന് ദുബായ് കോടതി ഉത്തരവിട്ടു.

   ജൂലൈ 24ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് യുവാവിനെതിരെ പരാതി ലഭിച്ചത്. രണ്ട് മാസം മുമ്പ്, കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു പ്രതി കുളിക്കുന്ന ദൃശ്യം പകർത്തിയതെന്ന് പരാതിക്കാരൻ പറഞ്ഞു. ഈ ദൃശ്യം ഒപ്പം താമസിച്ചിരുന്നയാളുടെ സഹോദരന് പ്രതി അയച്ചുനൽകുകയായിരുന്നു.

   സംഭവത്തെക്കുറിച്ച് താമസസ്ഥലത്തെ സൂപ്പർവൈസറെ അറിയിച്ചതിനെ തുടർന്ന് ഇയാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചോദ്യം ചെയ്യലിനായി ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.   You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്; 2744 പേർ രോഗമുക്തി നേടി [NEWS]നPayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം [NEWS] യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം [NEWS]

   പരാതിക്കാരൻ തന്റെ സുഹൃത്താണെന്ന് പ്രതി പ്രോസിക്യൂഷൻ അന്വേഷകനോട് പറഞ്ഞു. "അവൻ എന്നിൽ നിന്ന് കടം വാങ്ങിയ 500 ദിർഹം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എനിക്ക് അദ്ദേഹവുമായി ഒരു തർക്കമുണ്ടായിരുന്നു. ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ താൻ അറിയാതെ പ്രതി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതിക്കാരൻ മൊഴി നൽകി. പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

   പ്രതിക്ക് ആറുമാസത്തെ തടവശിക്ഷ നൽകിയ വിധിയിൽ അപ്പീൽ നൽകാൻ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്
   Published by:Anuraj GR
   First published:
   )}