നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Expo 2020 | ദുബായ് എക്സ്പോ കാണാനെത്തുന്ന സന്ദർശകർക്ക് സ്പെഷ്യൽ പാസ്‌പോർട്ട്

  Dubai Expo 2020 | ദുബായ് എക്സ്പോ കാണാനെത്തുന്ന സന്ദർശകർക്ക് സ്പെഷ്യൽ പാസ്‌പോർട്ട്

  182 ദിവസത്തെ പരിപാടിയിൽ സന്ദർശകർക്ക് കഴിയുന്നത്ര പവലിയനുകൾ കാണാൻ ഈ പാസ്‌പോർട്ട് ഉപയോഗിക്കാം

  Image : Twitter

  Image : Twitter

  • Share this:
   ദുബായ് എക്സ്പോ 2020ന്റെ ഭാഗമായി ദുബായിൽ 200ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പവലിയനുകൾ കാണാനെത്തുന്ന സ്വദേശികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും ഇത്തവണ ഒരു സ്പെഷ്യൽ പാസ്‌പോർട്ട് ലഭിക്കും. 182 ദിവസത്തെ പരിപാടിയിൽ സന്ദർശകർക്ക് കഴിയുന്നത്ര പവലിയനുകൾ കാണാൻ ഈ പാസ്‌പോർട്ട് ഉപയോഗിക്കാം. എക്സ്പോ ഓർമ്മകൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ ഈ പാസ്പോർട്ട് സൂക്ഷിക്കുകയും ചെയ്യാം.

   1967ൽ മോൺ‌ട്രിയലിൽ നടന്ന ലോക എക്‌സ്‌പോയിൽ അവതരിപ്പിച്ചതു മുതൽ ഇത്തരം പാസ്‌പോർട്ടുകൾ പ്രചാരത്തിലുണ്ട്. സന്ദർശകർക്ക് അവർ സന്ദർശിച്ച വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഏറ്റവും മികച്ച ഒരു മെമ്മന്റോ ആണിത്. ഓരോ പവലിയനും സന്ദ‍ർശിക്കുമ്പോൾ അതത് രാജ്യങ്ങളുടെ സ്റ്റാമ്പ് പാസ്പോ‍ർട്ടിൽ പതിക്കും.

   ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ഈ പാസ്പോ‍ർട്ടിൽ ഒരു യുണീക്ക് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് സൈസ് ഫോട്ടോ, വ്യക്തിഗത വിശദാംശങ്ങൾ, ഓരോ പേജിലും വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങൾ എന്നിവ ഈ പാസ്പോ‍‍ർട്ടിന്റെ പ്രത്യേകതയാണ്. യുഎഇ ഈ വ‍‍ർഷം സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുന്നതിനാൽ, പാസ്‌പോർട്ടിൽ രാജ്യത്തിന്റെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരാഞ്ജലിയും അർപ്പിക്കുന്നുണ്ട്. ഡിസംബർ 2 ന്, എക്സ്പോ സന്ദർശിക്കുന്നവർക്ക് യുഎഇയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്റ്റാമ്പ് ലഭിക്കും.

   Also read- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടി രൂപയുടെ സമ്മാനം നാല് മലയാളി സുഹൃത്തുക്കൾക്ക്

   എക്സ്പോ 2020 ദുബായ് പാസ്പോർട്ടിന്റെ വില 20 ദിർഹമാണ്. എക്സ്പോ സൈറ്റിലുടനീളമുള്ള എല്ലാ സ്റ്റോറുകളിലും, ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ സ്ഥിതിചെയ്യുന്ന എക്സ്പോ 2020 ദുബായ് സ്റ്റോറിലും expo2020dubai.com/onlinestore ലും പാസ്പോർട്ട് വാങ്ങാൻ ലഭിക്കും.

   2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്പോ 2020ൽ, 191 രാജ്യങ്ങളും ബിസിനസ്സുകളും ബഹുരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ 200ൽ അധികം പങ്കാളികളെ സമന്വയിപ്പിക്കുന്നുണ്ട്. ആറ് മാസത്തെ ആഘോഷ വേളയിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകർ ദുബായിലെത്തും.

   Also read- സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസി ഹെയര്‍ഡ്രെസര്‍ക്ക് 15 വര്‍ഷം തടവ്

   എക്സ്പോ ടിക്കറ്റ് വില്‍പ്പന ജൂലൈ 18 മുതല്‍ ആരംഭിച്ചിട്ടുണ്ട്. എക്സ്പോ കാണാൻ മൂന്നു തരത്തിലുള്ള പാസുകളാണ് ലഭിക്കുക. സിംഗിള്‍ എന്‍ട്രി പാസിന് 95 ദിര്‍ഹമാണ് നിരക്ക്. ഒരു മാസത്തേയ്ക്കുള്ള പ്രവേശന പാസിന് 195 ദിര്‍ഹമാണ് നിരക്ക്. എക്സ്പോ നടക്കുന്ന 6 മാസത്തേയ്ക്കുള്ള സീസണ്‍ പാസിന് 495 ദിര്‍ഹമാണ് ഈടാക്കുന്നത്. അതേസമയം, 18 വയസിന് താഴെയുള്ളവര്‍ക്കും വൈകല്യമുള്ള ആളുകള്‍ക്കും ദുബായ് എക്സ്പോ 2020ല്‍ പ്രവേശനം സൗജന്യമാണ്.

   Summary

   Special passport for Dubai Expo 2020 launched for all visitors
   Published by:Naveen
   First published: