• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

New Zealand Terror Attack: സന്തോഷം പ്രകടിപ്പിച്ച് എഫ്ബി പോസ്റ്റ്: ദുബായിൽ സുരക്ഷാജീവനക്കാരനെതിരെ അന്വേഷണം

ദുബായിലെ ട്രാൻസ്ഗാര്‍ഡ് ഗ്രൂപ്പ് ജീവനാക്കാരനായ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

News18 Malayalam
Updated: March 17, 2019, 8:03 AM IST
New Zealand Terror Attack: സന്തോഷം പ്രകടിപ്പിച്ച് എഫ്ബി പോസ്റ്റ്:  ദുബായിൽ സുരക്ഷാജീവനക്കാരനെതിരെ അന്വേഷണം
ദുബായിലെ ട്രാൻസ്ഗാര്‍ഡ് ഗ്രൂപ്പ് ജീവനാക്കാരനായ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
  • Share this:
ദുബായ് : ന്യൂസിലാൻഡിലെ മുസ്ലീം പള്ളികളിലുണ്ടായ ഭീകാരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച ആൾക്കെതിരെ അന്വേഷണം. ദുബായിലെ ട്രാൻസ്ഗാര്‍ഡ് ഗ്രൂപ്പ് ജീവനക്കാരനായ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

'ഞങ്ങളുടെ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അയാൾ നടത്തിയ അഭിപ്രായ പ്രകടനം അയാളുടെത് മാത്രമാണ്. ഇക്കാര്യത്തിൽ ട്രാൻസ്ഗാർഡ് ഒരുതരത്തിലും അയാളെ പിന്തുണക്കില്ല. ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന യുഎഇക്കൊപ്പമാണ് ഞങ്ങൾ നിൽക്കുന്നത്'. കമ്പനി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വേണ്ട രീതിയിൽ തന്നെ ഇത് കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read-New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയി

ഇതാദ്യമായല്ല ഫേസ്ബുക്ക് വഴിയുള്ള നിർവികാരപരമായ പെരുമാറ്റങ്ങൾ മൂലം ദുബായിൽ ആളുകൾ നടപടി നേരിടുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് ലൈവിൽ വധഭീഷണി മുഴക്കിയ ആളെ  ജോലി ചെയ്തിരിന്ന കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അബുദാബിയിലെ ഒരു വൻകിട കമ്പനിയില്‍ റിഗ്ഗിംഗ് സൂപ്പർവൈസറായ ഇയാൾ നാട്ടിൽ തിരികെയെത്തിയ ഉടൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

സൈബർ സുരക്ഷാനിയമങ്ങൾ കർശനമാക്കിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ദുബായ്. സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നവർക്ക് ജയിൽ ശിക്ഷയും 50000 മുതൽ 3 മില്യൺ ദിർഹം വരെ പിഴയും ലഭിക്കാവുന്ന തരത്തിൽ ശക്തമായ നിയമങ്ങളാണ് ഇവിടെയുള്ളത്.

First published: March 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...