നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Paperless Governance | സർക്കാർ ഇടപാടുകളെല്ലാം കടലാസ് രഹിതമാക്കി ദുബായ്; ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ സർക്കാർ

    Paperless Governance | സർക്കാർ ഇടപാടുകളെല്ലാം കടലാസ് രഹിതമാക്കി ദുബായ്; ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ സർക്കാർ

    ദുബായ് സര്‍ക്കാരിന്റെ 45 വകുപ്പുകളും ഇപ്പോള്‍ കടലാസ് രഹിതമാണ്. കടലാസ് രഹിത ഗവേർണൻസിലൂടെ ഏകദേശം 336 ദശലക്ഷം കടലാസ് ഷീറ്റുകളാണ് ലാഭിക്കാൻ കഴിയുക

    • Share this:
      ലോകത്തെ നിരവധി സര്‍ക്കാരുകൾ ഇപ്പോള്‍ പ്രവർത്തനങ്ങൾ പൂര്‍ണമായും ഡിജിറ്റൽവൽക്കരിക്കാനും കടലാസു രഹിതമാക്കാനുമുള്ള (Paperless) തയ്യാറെടുപ്പിലാണ്. എല്ലാ പ്രവർത്തനങ്ങളും കടലാസ് രഹിതമാക്കി മാറ്റുന്ന ലോകത്തെ ആദ്യ സർക്കാരായി മാറിയിരിക്കുകയാണ് ദുബായ് (Dubai) ഗവണ്മെന്റ്. ദുബായ് സര്‍ക്കാരിന്റെ 45 വകുപ്പുകളും ഇപ്പോള്‍ കടലാസ് രഹിതമാണ്.

      എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പ്രവർത്തനങ്ങൾ കടലാസ് രഹിതമാക്കിയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് ദശലക്ഷക്കണക്കിന് ഡോളര്‍ പണവും വലിയ ശാരീരിക അധ്വാനവും കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ദുബായിലെ ജീവിതം കൂടുതൽ ഡിജിറ്റല്‍വത്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      Also Read- UAE Labour Rules | യുഎഇ തൊഴിൽ നിയമങ്ങൾ: പുതിയ എൻഡ് ഓഫ് സർവീസ് സ്കീമുകൾ 2022 മുതൽ പ്രാബല്യത്തിൽ വരും

      മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദുബായിയിൽ കടലാസ് രഹിത ഗവേർണൻസിലൂടെ ഏകദേശം 336 ദശലക്ഷം കടലാസ് ഷീറ്റുകളാണ് ലാഭിക്കാൻ കഴിയുക. ഓരോ വർഷവും 350 ദശലക്ഷം ഡോളർ അഥവാ 2700 കോടി രൂപ ലാഭിക്കാൻ ദുബായ് സര്‍ക്കാരിന് കഴിയുമെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

      ഈ തീരുമാനത്തിലൂടെ 14 ലക്ഷം മണിക്കൂറിന്റെ ജോലിസമയവും ലാഭിക്കാൻ കഴിയും. 2018 ലാണ് കടലാസ് രഹിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്. ഇതോടെ ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പറഞ്ഞു.

      അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളില്‍ ദുബായില്‍ ഡിജിറ്റല്‍ ജീവിതം സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കാന്‍ ദുബായ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

      Also Read- Weight Lost contest | ഒരു കിലോ തൂക്കം കുറഞ്ഞാൽ 500 ദിർഹം സമ്മാനം; പൊണ്ണത്തടി കുറയ്ക്കാൻ ചാലഞ്ച്

      ദുബായ് സര്‍ക്കാർ പൂർണമായും കടലാസ് രഹിതമായത് അഞ്ച് ഘട്ടങ്ങളിലായാണ്. അവയില്‍ ഓരോ ഘട്ടത്തിലും ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങൾ വിവിധ ഗ്രൂപ്പുകളിലായി ഉൾപ്പെടുത്തി. ഈ സ്ഥാപനങ്ങള്‍ 1,800 ലധികം ഡിജിറ്റല്‍ സേവനങ്ങളും 10,500 ലധികം സുപ്രധാന ഇടപാടുകളും നടപ്പാക്കുന്നുണ്ട്. അഞ്ചാം ഘട്ടം അവസാനിച്ചതോടെ ദുബായിയിലെ 45 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ തന്ത്രം പൂര്‍ണമായും നടപ്പാക്കി.

      ദുബായ് ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം അവിടത്തെ എല്ലാ താമസക്കാര്‍ക്കും സ്മാര്‍ട്ട് സിറ്റി അനുഭവം പ്രദാനം ചെയ്യുമെന്നും കടലാസ് വേണ്ട ഇടപാടുകളുടെ ആവശ്യകത പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 12 പ്രധാന വിഭാഗങ്ങളിലായി 130 ലധികം സ്മാര്‍ട്ട് സിറ്റി സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന 'ദുബായ്‌നൗ' എന്ന ആപ്ലിക്കേഷനും നിലവിലുണ്ട്. ബ്രിട്ടണ്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലും ഡിജിറ്റല്‍വത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സൈബര്‍ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് പ്രക്രിയ മന്ദഗതിയിലാക്കിയിരിക്കുകയാണ്.
      Published by:Rajesh V
      First published:
      )}