ഇന്റർഫേസ് /വാർത്ത /Gulf / കുട്ടികളിൽ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധന; അനുമതി നൽകി ദുബായ് ഹെൽത്ത് അതോറിറ്റി

കുട്ടികളിൽ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധന; അനുമതി നൽകി ദുബായ് ഹെൽത്ത് അതോറിറ്റി

corona

corona

മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉമിനീർ ശേഖരിച്ചു പരിശോധന നടത്താൻ അനുമതി നൽകിയത്.

  • Share this:

ദുബായ്; മൂന്നു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 പരിശോധന നടത്താൻ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നൽകി. ദുബായിൽ നിലവിലുള്ള പിസിആർ ടെസ്റ്റിന് തുല്യമായ രീതിയാണ് ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക്. ഇത്തരത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉമിനീർ ശേഖരിച്ചു പരിശോധന നടത്താൻ അനുമതി നൽകിയത്.

മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസ് (എം‌ബി‌ആർ‌യു), ഡി‌എച്ച്‌എ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് കുട്ടികളിലെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് കൂടുതൽ കൃത്യതയുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് ഉമിനീർ പരിശോധനയ്ക്ക് ഡിഎച്ച്എ അനുമതി നൽകിയത്.

476 കുട്ടികളിൽ നിന്ന് ഉമിനീർ, മൂക്കിലെ സ്രവം എന്നിവ ശേഖരിച്ചാണ് ഗവേഷണ സംഘം പരിശോധന ഫലങ്ങളിലെ കൃത്യത പരിശോധിച്ചത്. 87 മുതൽ 98 ശതമാനം വരെ കൃത്യത ഉറപ്പുവരുത്തുന്നതാണ് ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധന ഫലമെന്ന് പഠനത്തിൽ വ്യക്തമായി. ഉമിനീർ പരിശോധനയ്ക്കുള്ള പോസിറ്റീവ്, നെഗറ്റീവ് പ്രവചന മൂല്യങ്ങൾ യഥാക്രമം 92.2 ശതമാനവും 97.6 ശതമാനവുമാണ്. കുട്ടികളിൽ കോവിഡ് -19 സ്ക്രീനിംഗിന് ഉപയോഗപ്രദമായ ഡയഗ്നോസ്റ്റിക് മാതൃകയാണ് ഉമിനീർ എന്ന് ഈ ഫലങ്ങൾ കാണിക്കുന്നു, ”ഡിഎച്ച്എ കൂട്ടിച്ചേർത്തു.

ഈ രീതി കുട്ടികളിൽ കോവിഡ് പരിശോധന അനായാസമാക്കാൻ സഹായിക്കുമെന്ന് ഡിഎച്ച്എയുടെ ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് ആന്റ് നഴ്സിംഗ് സെക്ടർ സിഇഒ ഡോ. ഫരീദ അൽ ഖജ പറഞ്ഞു. "ഈ സംയുക്ത പരിശ്രമം ഗവേഷണ അധിഷ്ഠിത ഡാറ്റ പൊതുജനാരോഗ്യ നയങ്ങൾ വികസിപ്പിക്കുന്നതിന് ഉയർന്ന മാനദണ്ഡങ്ങൾ നൽകാൻ സഹായിക്കുമെന്ന് എടുത്തുകാണിക്കുന്നു."- ഡോ. ഫരീദ അൽ ഖജ പറഞ്ഞു

പഠനത്തിന്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററും എം‌ബി‌ആർ‌യു കോളേജ് ഓഫ് മെഡിസിൻ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഹനൻ അൽ സുവൈദി കൂട്ടിച്ചേർത്തു: “നയത്തെ സ്വാധീനിക്കാൻ കഴിയുന്ന വിവർത്തന ഗവേഷണത്തിന്റെ ഒരു ഉദാഹരണമാണ് ഈ പഠനം. തീരുമാനമെടുക്കുന്നതിൽ അധികൃതരെ ഇത്തരം പഠനറിപ്പോർട്ടുകൾ സഹായിക്കുന്നു. ഈ മഹാമാരിയെതിരെ പോരാടുന്നതിനുള്ള ദുബായ് ഭരണകൂടത്തിന്‍റെ ശ്രമങ്ങൾ ഗവേഷണ-അടിസ്ഥാനവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു".

First published:

Tags: Covid 19, Covid-19 testing, Dubai health authority, Saliva-based Covid-19 testing