HOME » NEWS » Gulf » DUBAI HOUSEWIFE LAYS TRAP TO CATCH MAID WHO STOLE 36 LAKH WORTH CURRENCY NOTES AND GOLD ORNAMENTS

പലപ്പോഴായി 36 ലക്ഷത്തോളം രൂപയുടെ പണവും സ്വർണാഭരണവും മോഷ്ടിച്ച വേലക്കാരിയെ കുടുക്കാൻ വീട്ടമ്മയുടെ സൂത്രം

വീട്ടമ്മയ്ക്ക് നഷ്ടമായത് 16 ലക്ഷം രൂപയും 20 ലക്ഷം രൂപാ വിലമതിക്കുന്ന സ്വർണാഭരണങ്ങളും.

News18 Malayalam | news18-malayalam
Updated: November 3, 2020, 10:19 AM IST
പലപ്പോഴായി 36 ലക്ഷത്തോളം രൂപയുടെ പണവും സ്വർണാഭരണവും മോഷ്ടിച്ച വേലക്കാരിയെ കുടുക്കാൻ വീട്ടമ്മയുടെ സൂത്രം
News18 Malayalam
  • Share this:
ദുബായ്: വീട്ടുജോലിക്കാരിയെ കുടുക്കാൻ വീട്ടമ്മയുടെ പ്ലാൻ വിജയം കണ്ടു. ദുബായിലെ അറബ് വീട്ടമ്മയ്ക്ക് പലപ്പോഴായി നഷ്ടമായത് 36 ലക്ഷത്തോളം രൂപയാണ്. മോഷ്ടാവിനെ സൂത്രത്തിലൂടെ കുടുക്കിയ 63കാരിയായ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.

പലപ്പോഴായി ചെറിയ തുകകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷ്ടാവിനെ കുടുക്കാൻ തീരുമാനിച്ചതെന്ന് വീട്ടമ്മ ദുബായ് കോടതിയിൽ പറഞ്ഞു. ഇതിനായി കൈവശമുള്ള നോട്ടുകളിൽ '4' എന്ന് രേഖപ്പെടുത്തി. അവ കിടപ്പുമുറിയിൽ ബാഗിൽ സൂക്ഷിച്ചു. വിചാരിച്ചതുപോലെ ദിവസങ്ങൾക്കകം പണം നഷ്ടമായി. പിന്നാലെ വീട്ടിലെ രണ്ടുവേലക്കാരികളെയും വീട്ടമ്മ വിളിപ്പിച്ച് ചോദ്യം ചെയ്തു.

Also Read- യുവതിയെ ലിഫ്റ്റിനുള്ളിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്

''ആദ്യം രണ്ടുപേരും കുറ്റം സമ്മതിക്കാൻ തയാറായില്ല. ചോദ്യം ചെയ്യലിനൊടുവിൽ ഒരാൾ ബാഗിൽ നിന്ന് പണമെടുത്തതായി സമ്മതിച്ചു. എടുത്ത പണം വേലക്കാരി വീട്ടമ്മയ്ക്ക് കൈമാറി. നേരത്തെ അടയാളപ്പെടുത്തിയിരുന്ന നോട്ടുകളാണവ. പലപ്പോഴായി നോട്ടുകൾ ബാഗിൽ നിന്ന് മോഷ്ടിച്ചിരുന്നതായി ഈ വേലക്കാരി സമ്മതിച്ചു''- കോടതിയിൽ വീട്ടമ്മ മൊഴി നൽകി.

ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
[NEWS]
Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

നഷ്ടമായ തുകയുടെ ആകെ കണക്കെടുത്തപ്പോൾ വീട്ടമ്മ ഞെട്ടി. പലപ്പോഴായി 16.5 ലക്ഷം രൂപയാണ് വീട്ടമ്മയുടെ ബാഗിൽ നിന്ന് വേലക്കാരി മോഷ്ടിച്ചത്. സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴും ചിലത് നഷ്ടമായതായി കണ്ടെത്തി. പലപ്പോഴായി 20 ലക്ഷം രൂപയുടെ (ഒരു ലക്ഷം യുഎഇ ദിർഹം) ആഭരണങ്ങൾ മോഷ്ടിച്ചതായി വേലക്കാരി സമ്മതിച്ചു. ഇവ സ്വദേശത്തേക്ക് കടത്തിയതായും ചോദ്യം ചെയ്യലിനൊടുവിൽ വേലക്കാരി കുറ്റസമ്മതം നടത്തി.

എമിറത്തി വീട്ടമ്മ അറിയിച്ചതനുസരിച്ച് വേലക്കാരിയായ ഫിലിപ്പെയ്ൻസ് യുവതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പണവും സ്വർണവും മോഷ്ടിച്ചതായി യുവതി സമ്മതിച്ചതായും ഈ തുക സ്വന്തം നാട്ടിലേക്ക് അയച്ചതായും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മണി എക്സ്ചേഞ്ച് സെന്റർ വഴി പണം അയച്ച രസീതുകളും പൊലീസ് വേലക്കാരിയിൽ നിന്ന് കണ്ടെത്തി. ഈ മാസം 9ന് കേസിൽ കോടതി വിധി പ്രസ്താവിക്കും.
Published by: Rajesh V
First published: November 3, 2020, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories