ദുബായ്: ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിക്ക് ഹത്തയിൽ തുടക്കമായി. 1437 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ) കരാർ ഒപ്പിട്ടു. കരാർ പ്രകാരം 2024-ൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്ന പദ്ധതിയാണ് ഹത്തയിൽ നടപ്പാക്കുന്നത്. 50 മുതൽ 80 വർഷത്തേക്കു ഈ പദ്ധതി നിലനിർത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഹത്ത അണക്കെട്ടിന് സമീപമുള്ള മലയിടുക്കുകലിൽ ജലസംഭരണികൾ നിർമിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. പിന്നീട് അണക്കെട്ടിലെ വെള്ളം ഈ സംഭരണികളിലേക്ക് മാറ്റും. അതിനുശേഷമാണ് വൈദ്യുതി ഉൽപാദനം ആരംഭിക്കുന്നത്.
ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദീവ ഗ്രിഡുമായി ബന്ധിപ്പിച്ചാണ് വിതരണം ചെയ്യും. ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിർമാണ ചുമതല സ്ട്രബാഗ്, ആൻഡ്രിസ് ഹൈഡ്രോ, ഓസ്കാർ കൺസോർഷ്യത്തിനായി. എമിറേറ്റിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരമേഖലയായ ഹത്തയുടെ വികസനത്തിന് കുതിപ്പേകുന്നതായിരിക്കും പുതിയ പദ്ധതി. ഈ പദ്ധതി നിലവിൽ വരുന്നതോടെ ആയിരകണക്കിന് തൊഴിലവസരങ്ങലും ഉണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai Electricity and Water Authority, Dubai hydroelectric power station, Gulf news, Hatta project