HOME » NEWS » Gulf » DUBAI INDIAN CONSULATE RESTORED PASSPORT SERVICES PARTIALLY AA

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

അപേക്ഷ ഇ മെയിൽ ചെയ്തു കഴിഞ്ഞാൽ ബിഎല്‍എസ് കേന്ദ്രത്തിലെത്താനുള്ള നിര്‍ദ്ദേശം കോണ്‍സുലേറ്റില്‍ നിന്ന് ലഭിക്കും.

News18 Malayalam | news18-malayalam
Updated: April 15, 2020, 11:12 AM IST
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു
പാസ്പോർട്
  • Share this:
ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ പാസ്പോർട്ടുകളോ ഈ മാസം 30 നുള്ളില്‍ കാലാവധി കഴിയുന്ന പാസ്പോര്‍ട്ടുകളോ പുതുക്കി നൽകും. ഈ സേവനം മാത്രമായിരിക്കും നിലവിൽ ലഭിക്കുക. ഇതിനുള്ള  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കോൺസുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
BEST PERFORMING STORIES:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]

ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ ആവശ്യമായ രേഖകളും ചേര്‍ത്തിരിക്കണം. passport.dubai@mea.gov.in എന്ന ഇ മെയിലിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷയിൽ അടിയന്തര സ്വഭാവം എന്തെന്നു വ്യക്തമാക്കണം. ഇ മെയിൽ അയച്ചു കഴിഞ്ഞാൽ ബിഎല്‍എസ് കേന്ദ്രത്തിലെത്താനുള്ള നിര്‍ദ്ദേശം കോണ്‍സുലേറ്റില്‍ നിന്ന് ലഭിക്കും.
First published: April 15, 2020, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories