മാസ്ക്ക് ധരിക്കുന്നതിന് ആരോഗ്യപ്രശ്നമുള്ളവർക്ക് ഇളവ് അനുവദിച്ച് ദുബായ് ആരോഗ്യവകുപ്പും പൊലീസും. പൊതുസ്ഥലത്ത് മാസ്ക്ക് ഒഴിവാക്കുന്നതിനായി ഇപ്പോൾ മുതൽ അപേക്ഷിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. Http://dxbpermit.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് മാസ്ക്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പെർമിറ്റിനായി അപേക്ഷിക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റിയും (ഡിഎച്ച്എ) ദുബായ് പൊലീസും നിർദേശിച്ചു. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർക്കാണ് ഇതുസംബന്ധിച്ച ഇളവ് ലഭിക്കുകയെന്ന് ട്വിറ്റർ വഴിയുള്ള അറിയിപ്പിൽ പറയുന്നു. അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ പരിശോധിച്ച് പെർമിറ്റ് അനുവദിക്കും.
ഒരാൾ ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഡിഎച്ച്എയുടെ ജനറൽ മെഡിക്കൽ കമ്മിറ്റി ഓഫീസ് അപേക്ഷ വിലയിരുത്തും, അതിൽ ഫേസ് മാസ്കുകൾ ധരിക്കുന്നതുമൂലം വർദ്ധിക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ അപേക്ഷകന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടുത്തണം. മെഡിക്കൽ റിപ്പോർട്ടുകൾക്ക് പുറമെ, സമർപ്പിക്കേണ്ട പ്രധാന രേഖകളിൽ അപേക്ഷകന്റെ എമിറേറ്റ്സ് ഐഡി ഉൾപ്പെടുന്നു.
മാസ്ക് ഒഴിവാക്കലിന് അർഹതയുള്ളത് ഈ വിഭാഗങ്ങളിൽപ്പെടുന്ന ആളുകൾക്കാണ്
- ഫംഗസ് ഡെർമറ്റൈറ്റിസ് ബാധിച്ചവർ, പ്രത്യേകിച്ച് മുഖത്ത് രക്തസ്രാവം, ചൊറിച്ചിൽ, പുറംതൊലി തുടങ്ങിയ കടുത്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ.
മാസ്കിന്റെ ഏതെങ്കിലും ഘടകങ്ങളോട് അലർജിയുള്ളവർ (അലർജി ഡെർമറ്റൈറ്റിസ്, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, കോൺടാക്റ്റ് ഉർട്ടികാരിയ).
- വായ, മൂക്ക്, മുഖം എന്നിവയെ ബാധിക്കുന്ന കഠിനമായ ഹെർപ്പസ് സിംപ്ലക്സ് അണുബാധയുള്ള വ്യക്തികൾ.
- നിശിതവും അനിയന്ത്രിതവുമായ വിട്ടുമാറാത്ത സൈനസൈറ്റിസ് ഉള്ള വ്യക്തികൾ.
- അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികൾ
- മാനസികവും ശാരീരകവുമായി നല്ല നിശ്ചയദാർഢ്യമുള്ള ആളുകൾ.
പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചില വിഭാഗക്കാർക്ക് ഇളവുകൾ നൽകാനുള്ള തീരുമാനം എന്ന് ഡിഎച്ച്എ ഊന്നിപ്പറഞ്ഞു.
ഇളവുകളുള്ള ആളുകൾക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ലെങ്കിലും, തങ്ങളേയും മറ്റുള്ളവരേയും
കോവിഡ് അണുബാധയുടെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന നിർദേശം അതോറിറ്റി കൂടുതൽ കർക്കശമാക്കിയിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.