നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മദ്യപിച്ച് തെരുവിൽ നഗ്നതാ പ്രദർശനം; പൊലീസിന് നേരെ അതിക്രമം; വിചാരണ നേരിട്ട് അറബ് പൗരൻ

  മദ്യപിച്ച് തെരുവിൽ നഗ്നതാ പ്രദർശനം; പൊലീസിന് നേരെ അതിക്രമം; വിചാരണ നേരിട്ട് അറബ് പൗരൻ

  അറസ്റ്റ് ചെറുക്കൽ, നഗ്നതാ പ്രദർശനം, ഭീഷണി, മതത്തെയും പൊലീസിനെയും അധിക്ഷേപിക്കൽ, തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയത്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ദുബായ്: യുഎഇ സ്വദേശിയായ പൗരനാണ് ദുബായിൽ വിചാരണ നേരിടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ അൽ മുറാഖബാത്ത് മേഖലയിലാണ് കേസിനാസ്പദമായ സംഭവം. അജ്ഞാതരായ ഒരു സംഘം ആളുകൾ തന്നെ ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന 2000 ദിർഹം തട്ടിയെടുക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു യുവാവിന്‍റെ പരാക്രമങ്ങള്‍.

   സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് പണം തിരികെ തരാൻ ആവശ്യപ്പെട്ടുവെന്നും അവരെ ആക്രമിക്കുവാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ബഹളം കേട്ട് സംഭവസ്ഥലത്ത് കൂടിയ ആളുകൾക്ക് മുന്നിലായിരുന്നു തെരുവില്‍ ഇയാളുടെ നഗ്നതാ പ്രദർശനം എന്നും കുറ്റപത്രത്തിൽ പറയുന്നു. തടയാൻ ശ്രമിച്ച തോടെ ഇയാൾ നടത്തിയ അതിക്രമത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.തുടർന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ പൊലീസിന് നേരെ അധിക്ഷേപം ചൊരിഞ്ഞതായും ആരോപണമുണ്ട്.
   You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]
   അറസ്റ്റ് ചെറുക്കൽ, നഗ്നതാ പ്രദർശനം, ഭീഷണി, മതത്തെയും പൊലീസിനെയും അധിക്ഷേപിക്കൽ, തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയത്. കേസില്‍ സെപ്റ്റംബർ 15ന് വീണ്ടും വാദം കേൾക്കും.
   Published by:Asha Sulfiker
   First published:
   )}